സുജിത് എസ് നായര്‍ രചനയും സംവിധാനവും

ഷൈൻ ടോം ചാക്കോ, മാധവ് സുരേഷ്, സൈജു കുറുപ്പ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സുജിത് എസ് നായര്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രമാണ് അങ്കം അട്ടഹാസം. ചിത്രത്തിന്‍റെ ട്രെയ്‍ലര്‍ അണിയറക്കാര്‍ പുറത്തുവിട്ടു. മാസ് ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രമാണ് ഇത്.

2025 ഫെബ്രുവരിയിലാണ് അങ്കം അട്ടഹാസത്തിന്റെ ചിത്രീകരണം ആരംഭിച്ചത്. അനില്‍കുമാര്‍ ജി ആണ് ചിത്രത്തിന്റെ സഹരചനയും നിര്‍മ്മാണവും. രാധിക സുരേഷ് ഗോപി തിരിതെളിച്ച് തുടങ്ങിയ ചിത്രത്തില്‍ മാധവ് സുരേഷ്, സൈജു കുറുപ്പ്, ഷൈന്‍ ടോം ചാക്കോ എന്നിവർക്ക് ഒപ്പം മഖ്ബൂല്‍ സല്‍മാന്‍, നന്ദു, അലന്‍സിയര്‍, എം എ നിഷാദ്, സ്വാസിക, സിബി തോമസ് എന്നിവരും അഭിനയിക്കുന്നു.

ബാനര്‍ ട്രയാനി പ്രൊഡക്ഷന്‍സ്, രചന, സംവിധാനം സുജിത് എസ് നായര്‍, കോ- റൈറ്റര്‍, നിര്‍മാണം അനില്‍കുമാര്‍ ജി, കോ പ്രൊഡ്യൂസര്‍ സാമുവല്‍ മത്തായി (യുഎസ്എ), ഛായാഗ്രഹണം ശിവന്‍ എസ്. സംഗീത്, എഡിറ്റിംഗ് അജു അജയ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഹരി വെഞാറമൂട്, കല അജിത് കൃഷ്ണ, കോസ്റ്റ്യൂം റാണ പ്രതാപ്, ചമയം സൈജു നേമം, സംഗീതം ശ്രീകുമാര്‍, ആലാപനം വിജയ് യേശുദാസ്, വിനീത് ശ്രീനിവാസന്‍, ബിജിഎം സാം സി എസ്., ആക്ഷന്‍സ് ഫിനിക്‌സ് പ്രഭു, അനില്‍ ബെ്‌ളയിസ്, സ്റ്റില്‍സ് ജിഷ്ണു സന്തോഷ്, പിആര്‍ഒ അജയ് തുണ്ടത്തില്‍ എന്നിവരാണ് അണിയറ പ്രവർത്തകർ. ചിത്രം ഓണം റിലീസായി തിയറ്ററുകളില്‍ എത്തും.

Angam Attahasam | Official Trailer | Madhav Suresh | Saiju Kurup | Shine Tom Chacko | Sujith S Nair