ബിഗ് ബോസ് താരമായ ഏഞ്ചലീൻ മരിയ വീട് വിട്ടിറങ്ങിയിരുന്നു.

ബിഗ് ബോസ് മലയാളം സീസണ്‍ 5 ലെ മത്സരാര്‍ഥികളില്‍ ഒരാൾ ആയിരുന്നു ഏയ്ഞ്ചലിന്‍ മരിയ. സീസണ്‍ ഓഫ് ഒറിജിനല്‍സ് എന്നു പേരിട്ടിരുന്ന സീസണിലെ ഏറ്റവും പ്രായം കുറഞ്ഞ മത്സരാര്‍ഥിയും ഏയ്ഞ്ചലിന്‍ ആയിരുന്നു. കഴിഞ്ഞ ദിവസമാണ് തന്റെ ബ്രേക്കപ്പിനെ കുറിച്ച് സംസാരിച്ചുകൊണ്ട് ഏഞ്ചലിൻ എത്തിയത്. ഇതേത്തുടർന്ന് സ്വന്തം വീട്ടിൽ വെച്ച് പിതാവുമായി ഉണ്ടായ വഴക്കും ഇൻസ്റ്റഗ്രാം ലൈവിലൂടെ ഏഞ്ചലിൽ കാണിച്ചിരുന്നു.

ഒരാളെ ആത്മാർത്ഥമായി സ്നേഹിക്കുന്നത് തെറ്റാണോയെന്ന് ഏയ്ഞ്ചലിൻ പിതാവിനോട് ചോദിക്കുന്നതടക്കം ലൈവിൽ ഉണ്ടായിരുന്നു. മകളോട് രൂക്ഷഭാഷയിലാണ് പിതാവ് സംസാരിച്ചത്. ഏയ്ഞ്ചലിന്റെ പ്രണയ തകർച്ചയും അതിനുശേഷം നടന്ന പ്രശ്നങ്ങളും കാരണം വലിയ ബുദ്ധിമുട്ടുകളും പലരോടും മറുപടി പറയേണ്ട അവസ്ഥയും തനിക്ക് ഉണ്ടായെന്നും പിതാവ് പറഞ്ഞിരുന്നു. താനാണ് ബുദ്ധിമുട്ടെങ്കിൽ വീട്ടിൽ നിന്നു ഇറങ്ങിപൊക്കോളാമെന്നാണ് ഏയ്ഞ്ചലിൻ മറുപടി പറഞ്ഞത്. നീ ഇറങ്ങിപൊയ്ക്കോ... എന്ന് പിതാവ് പറയുന്നതും വീഡിയോയിൽ കേൾക്കാം.

തർക്കം പരിധി വിട്ടപ്പോൾ അമ്മയും സഹോദരനും ചേർന്ന് ഇരുവരേയും പിടിച്ച് മാറ്റാൻ ശ്രമിക്കുന്നതും പിന്നാലെ ഏഞ്ചലിൽ വീടു വിട്ടിറങ്ങുന്നതും വീഡിയോയിൽ ഉണ്ടായിരുന്നു.

ഇപ്പോഴിതാ ഏയ്ഞ്ചലിൻ സുരക്ഷിതയായിട്ടിരിക്കുന്നു എന്ന വാർത്ത പങ്കുവെച്ച് എത്തിയിരിക്കുകയാണ് സുഹൃത്തും അവതാരകനുമായ സ്റ്റെഫാൻ. ഏയ്ഞ്ചലിന്റെ അമ്മയും അനുജനും വന്നിരുന്നു എന്നും പൂലാനി എന്ന സ്ഥലത്താണ് ഉണ്ടായിരുന്നതെന്നും സ്റ്റെഫാൻ വീഡിയോയിൽ പറയുന്നുണ്ട്. ''ഒരുപാടു പേർ ഏയ്ഞ്ചലിന്റെ കാര്യം വിളിച്ച് അന്വേഷിച്ചിരുന്നു. ആരും പേടിക്കേണ്ട. ഇപ്പോൾ‌ കാര്യങ്ങളെല്ലാം കൂൾ ആണ്. അവൾക്ക് ഒന്നുറങ്ങണം, അതിനു ശേഷം ഡോക്ടറെ കാണണം എന്നാണ് പറയുന്നത്. ഒന്നു സംസാരിച്ചാൽ തീരാവുന്ന പ്രശ്നങ്ങളേ ഉള്ളൂ'', എന്നും സ്റ്റെഫാൻ ഇൻസ്റ്റഗ്രാം വീഡിയോയിൽ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക