ഹിന്ദി സിനിമ ലോകത്തെ പ്രമുഖ താരകുടുംബമാണ് അനില്‍ കപൂറിന്റേതും. അനില്‍ കപൂര്‍ മാത്രമല്ല മകള്‍ സോനം കപൂറും സിനിമകളില്‍ ശ്രദ്ധേയയാണ്. ഇരുവരുടെയും ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. അച്ഛൻ അനില്‍ കപൂര്‍ മകള്‍ സോനം കപൂറിന് ജന്മദിനാശംസകള്‍ നേര്‍ന്ന് രംഗത്ത് എത്തി. തന്റെ അഭിമാനം ആണ് സോനം കപൂര്‍ എന്നാണ് അനില്‍ കപൂര്‍ പറയുന്നത്.

എന്റെ മകള്‍, ആനന്ദ് അഹൂജയുടെ യഥാര്‍ഥ പങ്കാളി, സ്‍ക്രീനിലെ താരം, ഐക്കണ്‍. അവളാണ്  എന്റെ അഭിമാനം, എന്റെ ആത്മവിശ്വാസം, എന്റെ സന്തോഷം, നിഷ്‍കളങ്കമായ ഹൃദയമുള്ളവള്‍. എനിക്കൊപ്പം ഉള്ളത് വളരെ സന്തോഷം. സന്തോഷകരമായ ജന്മദിനം ആശംസിക്കുന്നു സോനം കപൂര്‍. എപ്പോഴും നിന്നെ ഞാൻ സ്‍നേഹിക്കുന്നുവെന്നും അനില്‍ കപൂര്‍ എഴുതിയിരിക്കുന്നു. സ്‍നേഹം ഡാഡി എന്ന് സോനം കപൂര്‍ മറുപടിയും എഴുതിയിരിക്കുന്നു. നീര്‍ജ എന്ന സിനിമയിലെ അഭിനയത്തിന് സോനം കപൂറിന് ദേശീയ ചലച്ചിത്ര അവാര്‍ഡ് ജൂറിയുടെ പ്രത്യേക പരാമര്‍ശം ലഭിച്ചിരുന്നു.