തെലുങ്ക് നടി അനിഷ ആംബ്രൂസിന് കുഞ്ഞ് ജനിച്ചത് അറിയിച്ച് സുഹൃത്തും നടിയുമായ തേജസ്വി. കുട്ടിയുടെ പേര് വെളിപ്പെടുത്തിയ തേജസ്വി ഫോട്ടോയും ഷെയര്‍ ചെയ്‍തിട്ടുണ്ട്.

തെലുങ്ക് നടി അനിഷയ്‍ക്കും ഭര്‍ത്താവ് ഗുണയ്‍ക്കും 14ന് ആണ് ആണ്‍കുട്ടി ജനിച്ചത്. ജേഡൻ എന്നാണ് കുട്ടിക്ക് പേരിട്ടിരിക്കുന്നത്. ജേഡന്റെയും അമ്മ അനിഷയുടെയും ഫോട്ടോ തേജസ്വി ഷെയര്‍ ചെയ്‍തിരുന്നു.അനിഷ ഗര്‍ഭിണിയായ കാര്യവും തേജസ്വിയായിരുന്നു ആരാധകരെ അറിയിച്ചത്. കുട്ടിക്കാലം മുതലേ സുഹൃത്തുക്കളാണ് തേജസ്വിയും അനിഷയും.  അനിഷ ആദ്യത്തെ കുട്ടിക്ക് ജന്മം നല്‍കിയപ്പോഴും വേറിട്ട കുറിപ്പുമായി തേജസ്വി രംഗത്ത് എത്തുകയും ചെയ്‍തു. ഞങ്ങള്‍ കുഞ്ഞുങ്ങളായിരുന്നപ്പോഴും അവള്‍ക്ക് ഒരു കുഞ്ഞ് ഉണ്ടായപ്പോഴും ഇതിലും അധികമായി മറ്റൊരു സ്‍ത്രീയെ എനിക്ക് സ്‍നേഹിക്കാനായിട്ടില്ല. അവളുടെ ഭര്‍ത്താവ് കഠിനമായി മത്സരിക്കുന്നുണ്ട്, ഒരു ദിവസം വിജയിക്കുമെന്ന് തനിക്ക് അറിയാം എന്നും തേജസ്വി പറയുന്നു.