പേരൻപ് എന്ന ചിത്രത്തിലൂടെ വീണ്ടും പ്രേക്ഷകരുടെ മനം കവര്‍ന്നിരിക്കുകയാണ് നടി അഞ്ജലി. നിരവധി ചിത്രങ്ങള്‍ അഞ്ജലിയുടെതായി ഒരുങ്ങുന്നുമുണ്ട്. അതേസമയം നടൻ ജെയ്‍യുമായുള്ള പ്രണയ വാര്‍ത്തകളോട് പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് അഞ്ജലി.

ജെയ്‍യുമായി താൻ ഡേറ്റിംഗില്‍ അല്ലെന്നാണ് അഞ്ജലി പറയുന്നത്. വിവാഹിതയാകാൻ താൻ ഇപ്പോള്‍ തീരുമാനിച്ചിട്ടില്ല. സിനിമയില്‍ അഭിനയിക്കുന്നതിനാണ് ഇപ്പോള്‍ പ്രാധാന്യം കല്‍പ്പിക്കുന്നത്- അഞ്ജലി ഒരു തമിഴ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. അഞ്ജലി വിവാഹിതയാകുകയാണെന്നും സിനിമയോട് വിടപറയുകയാണെന്നുമുള്ള വാര്‍ത്തകള്‍ വന്നിരുന്നു. അത് നിഷേധിച്ചാണ് ഇപ്പോള്‍ അഞ്ജലി രംഗത്ത് എത്തിയിരിക്കുന്നത്