2025 ഫെബ്രുവരിയിലാണ് അങ്കം അട്ടഹാസത്തിന്റെ ചിത്രീകരണം ആരംഭിച്ചത്.

റ്റവും പുതിയ മലയാള ചലച്ചിത്രം അങ്കം അട്ടഹാസത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. ഒരു മാസ് ആക്ഷൻ ത്രില്ലറാകും സിനിമയെന്നാണ് പോസ്റ്റർ നൽകുന്ന സൂചന. ഷൈൻ ടോം ചാക്കോ, മാധവ് സുരേഷ്, സൈജു കുറുപ്പ് എന്നിവരാണ് അങ്കം അട്ടഹാസത്തിൽ കേന്ദ്രകഥാപാത്രങ്ങളാകുന്നത്. ഇവരുടെ വ്യത്യസ്ത ഭാവങ്ങളടങ്ങിയതാണ് ഫസ്റ്റ് ലുക്ക്. സുജിത് എസ്. നായരാണ് സിനിമയുടെ രചനയും സംവിധാനവും നിർവഹിക്കുന്നത്. ചിത്രം ഓണം റിലീസായി തിയറ്ററുകളില്‍ എത്തും. 

2025 ഫെബ്രുവരിയിലാണ് അങ്കം അട്ടഹാസത്തിന്റെ ചിത്രീകരണം ആരംഭിച്ചത്. അനില്‍കുമാര്‍ ജി. ആണ് ചിത്രത്തിന്റെ കോ -റൈറ്ററും നിര്‍മ്മാണവും. രാധികാ സുരേഷ് ഗോപി തിരിതെളിച്ച് തുടങ്ങിയ ചിത്രത്തില്‍ മാധവ് സുരേഷ്, സൈജു കുറുപ്പ്, ഷൈന്‍ ടോം ചാക്കോ എന്നിവർക്ക് ഒപ്പം മഖ്ബൂല്‍ സല്‍മാന്‍, നന്ദു, അലന്‍സിയര്‍, എം.എ. നിഷാദ്, സ്വാസിക, സിബി തോമസ് എന്നിവരും അഭിനയിക്കുന്നു.

View post on Instagram

ബാനര്‍- ട്രയാനി പ്രൊഡക്ഷന്‍സ്, രചന, സംവിധാനം- സുജിത് എസ്. നായര്‍, കോ- റൈറ്റര്‍, നിര്‍മാണം- അനില്‍കുമാര്‍ ജി, കോ- പ്രൊഡ്യൂസര്‍- സാമുവല്‍ മത്തായി (യുഎസ്എ), ഛായാഗ്രഹണം- ശിവന്‍ എസ്. സംഗീത്, എഡിറ്റിംഗ്- അജു അജയ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ഹരി വെഞാറമൂട്, കല- അജിത് കൃഷ്ണ, കോസ്റ്റ്യും- റാണ പ്രതാപ്, ചമയം- സൈജു നേമം, സംഗീതം- ശ്രീകുമാര്‍, ആലാപനം- വിജയ് യേശുദാസ്, വിനീത് ശ്രീനിവാസന്‍, ബിജിഎം- സാം സി.എസ്., ആക്ഷന്‍സ്- ഫിനിക്‌സ് പ്രഭു, അനില്‍ ബെ്‌ളയിസ്, സ്റ്റില്‍സ്- ജിഷ്ണു സന്തോഷ്, പിആര്‍ഓ- അജയ് തുണ്ടത്തില്‍ എന്നിവരാണ് അണിയറ പ്രവർത്തകർ.

അതേസമയം, ജെഎസ്കെയാണ് മാധവിന്‍റേതായി റിലീസിന് ഒരുങ്ങുന്നത്. സുരേഷ് ഗോപി വക്കീല്‍ വേഷത്തില്‍ എത്തുന്ന ചിത്രം ജൂണ്‍ 27ന് തിയറ്ററുകളില്‍ എത്തും. അനുപമ പരമേശ്വരനാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പുന്നത്. 

Asianet News Live | Ahmedabad Plane Crash | Malayalam News Live | ഏഷ്യാനെറ്റ് ന്യൂസ്