സംവിധാനം ജി കെ എൻ പിള്ള; 'അങ്കിളും കുട്ട്യോളും' നാളെ

കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരെ ബോധവത്കരണ സന്ദേശം പകരുന്ന ചിത്രമെന്ന് അണിയറക്കാര്‍

ankilum kuttyolum malayalam movie from tomorrow

ആദീഷ് പ്രവീൺ, ജി കെ എൻ പിള്ള, ശിവാനി, രാജീവ് പാല, നന്ദു പൊതുവാൾ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാവുന്ന സിനിമയാണ് അങ്കിളും കുട്ട്യോളും. പീവീ സിനിമാസിന്‍റെ ബാനറില്‍ ജി കെ എൻ പിള്ള തന്നെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. എസ് സുർജിത് നിർമ്മിച്ചിരിക്കുന്ന ചിത്രത്തിന്‍റെ റിലീസ് നാളെയാണ്. 

കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരെ ബോധവത്കരണ സന്ദേശം പകരുന്ന ചിത്രമാണ് ഇതെന്ന് അണിയറക്കാര്‍ പറയുന്നു. ചിത്രത്തിന് കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത് സംവിധായകന്‍ തന്നെയാണ്. ജി കെ എന്‍ പിള്ള ഒരുക്കുന്ന രണ്ടാമത്തെ ചിത്രമാണ് അങ്കിളും കുട്ട്യോളും. സ്നേഹവുംത്തെയും ദൈവത്തെയും സമന്വയിപ്പിക്കുന്ന ആളാണ് ഗുരു എന്ന ആശയത്തെ മുന്‍നിര്‍ത്തിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും ഏറെ പ്രയോജനകരമായ സന്ദേശമാണ് ചിത്രം മുന്നോട്ട് വെക്കുന്നതെന്ന് സംവിധായകന്‍ ജി കെ എന്‍ പിള്ള പറഞ്ഞു. ദേശീയ അവാര്‍ഡ് ജേതാവ് മാസ്റ്റര്‍ ആദിഷ് പ്രവീണ്‍, ജി കെ എന്‍ പിള്ള എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങള്‍. 

നന്ദു പൊതുവാള്‍, ശിവാനി സായ, രാജീവ് പാല, എസ് സുർജിത്, റെജി ജോസ്, ദിലീപ് നീലീശ്വരം, പ്രണവ് ഉണ്ണി, വിമൽ, പ്രീത, വസുന്ധര, റെയ്ച്ചൽ മാത്യു, ഗ്രേഷ്യ, അഭിനവ് കെ രാജേഷ്, സിജിന്‍ സതീഷ്, ദേവക് ബിനു, പല്ലവി സജിത്ത്, ആന്‍ഡ്രിയ, ദേവക് ബിനു, ആൽഫ്രഡ് റോബിൻ, പാർഥിവ് സന്തോഷ്, അക്ഷയ് സുഭാഷ്, ആദർശ് ജോഷി, കാശിനാഥ് ശ്രീപതി, വരുൺ മനോജ്, പല്ലവി സജിത്, ആൻഡ്രിയ എൽദോസ്, വൈഗ മനോജ്, ഗൗരി നന്ദ, അഷ്റഫ് മല്ലശ്ശേരി, കല്ലമ്പലം വിജയൻ, ആഗ്നേയ് പ്രകാശ് തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.

ALSO READ : ചിത്രീകരണം കേരളത്തിലും ഓസ്ട്രേലിയയിലും; 'ഗോസ്റ്റ് പാരഡൈസ്' ആരംഭിച്ചു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios