രചനയും സംവിധാനവും നിര്‍മ്മാണവും നിർവ്വഹിക്കുന്നത് ജോയ് കെ മാത്യു 

ഓസ്‌ട്രേലിയയിലും കേരളത്തിലുമായി ചിത്രീകരിക്കുന്ന ഗോസ്റ്റ് പാരഡൈസിന്റെ ചിത്രീകരണം കേരളത്തിൽ ആരംഭിച്ചു. എറണാകുളം, വരാപ്പുഴ, കൂനംമാവ്, കണ്ണമാലി എന്നിവിടങ്ങളിലാണ് ചിത്രീകരണം നടക്കുന്നത്. ഓസ്ട്രേലിയന്‍ ചലച്ചിത്ര- ടെലിവിഷന്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരെയും മലയാള ചലച്ചിത്ര താരങ്ങളെയും ഉള്‍പ്പെടുത്തി നിര്‍മിക്കുന്ന ഗോസ്റ്റ് പാരഡൈസിന്‍റെ രചനയും സംവിധാനവും നിര്‍മ്മാണവും നിർവ്വഹിക്കുന്നത് ജോയ് കെ മാത്യു ആണ്.

ഓസ്‌ട്രേലിയന്‍ മലയാളം ഫിലിം ഇന്‍ഡസ്ട്രിയുടെ ബാനറില്‍ കങ്കാരു വിഷന്റെയും വേള്‍ഡ് മദര്‍ വിഷന്റേയും സഹകരണത്തോടെയാണ് ഗോസ്റ്റ് പാരഡൈസ് പുറത്തിറക്കുന്നത്. ജോയ് കെ മാത്യു, കൈലാഷ്, ശിവജി ഗുരുവായൂര്‍, സോഹന്‍ സീനുലാല്‍, സാജു കൊടിയന്‍, ലീലാ കൃഷ്ണന്‍, ജോബിഷ്, മാര്‍ഷല്‍, അംബിക മോഹന്‍, പൗളി വത്സന്‍, മോളി കണ്ണമാലി, കുളപ്പുള്ളി ലീല, ടാസ്സോ, അലന എന്നിവര്‍ പ്രാധാന കഥാപാത്രങ്ങളായി വേഷമിടുന്നു.

രസകരവും വ്യത്യസ്തവും ഹൃദയസ്പര്‍ശിയുമായ ജീവിതാനുഭവങ്ങളും കാഴ്ചകളുമാണ് ഗോസ്റ്റ് പാരഡെഡൈസ് സമ്മാനിക്കുകയെന്ന് അണിയറക്കാര്‍ പറയുന്നു. ഛായാഗ്രഹണം ആദം കെ അന്തോണി, സാലി മൊയ്ദീൻ, മേക്കപ്പ് എലിസബത്ത്, ജന്നിഫര്‍, മഹേഷ് ചേര്‍ത്തല, വസ്ത്രാലങ്കാരം മൈക്കിള്‍ മാത്സണ്‍, ഷാജി കൂനംമാവ്, സംഗീതം ഡോ. രേഖ റാണി, സഞ്ജു സുകുമാരന്‍, കലാസംവിധാനം ഗീത് കാര്‍ത്തിക്, ജിജി ജയന്‍, ബാലാജി, സംഘട്ടനം സലിം ബാവ, എഡിറ്റിംഗ് ലിന്‍സണ്‍ റാഫേല്‍, സൗണ്ട് ഡിസൈന്‍ ടി ലാസര്‍, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ കെ ജെ മാത്യു കണിയാംപറമ്പിൽ, ഫൈനാൻസ് കണ്ട്രോളർ ജിജോ ജോസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ക്ലെയര്‍, ജോസ് വരാപ്പുഴ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് രാധാകൃഷ്ണൻ, പിആര്‍ഒ പി ആർ സുമേരൻ.

ALSO READ : സംവിധാനം അനുറാം; 'മറുവശം' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ എത്തി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം