കാലത്തിൽ പൊലിഞ്ഞ ബോളിവു‍ഡ് താരം സുശാന്ത് സിങ് രാജ്പുതിന് വേണ്ടി പ്രാർത്ഥനയോടെയുള്ള കുറിപ്പ് പങ്കുവച്ച് നടിയും മുൻ കാമുകിയുമായ അങ്കിത ലൊഖാൻഡെ. “പ്രതീക്ഷ, പ്രാർഥന, കരുത്ത്… നീ എവിടെയാണെങ്കിലും പുഞ്ചിരിച്ചുകൊണ്ടിരിക്കുക,” എന്നാണ് അങ്കിത ഇൻസ്റ്റാ​ഗ്രാമിൽ കുറിച്ചിരിക്കുന്നത്. 

ദൈവത്തിന് മുന്നിൽ കത്തിച്ചുവച്ച ഒരു മെഴുകുതിരിയുടെ ചിത്രവും താരം പങ്കുവച്ചിട്ടുണ്ട്. സുശാന്തിന്റെ മരണ ശേഷം സമൂഹമാധ്യമങ്ങളിൽ നിന്നും പൂർണമായും അങ്കിത മാറി നിന്നിരുന്നു. വീണ്ടും ജൂലൈ 14നാണ് അങ്കിത സോഷ്യൽ മീഡിയയിൽ വീണ്ടും സജീവമായത്. “ദൈവത്തിന്റെ കുഞ്ഞ്” എന്ന അടിക്കുറിപ്പോടെ കത്തിച്ചുവച്ച വിളക്കിന്റെ ചിത്രം അങ്കിത നേരത്തെ പങ്കുവച്ചിരുന്നു.

 
 
 
 
 
 
 
 
 
 
 
 
 

HOPE,PRAYERS AND STRENGTH !!! Keep smiling wherever you are😊

A post shared by Ankita Lokhande (@lokhandeankita) on Jul 22, 2020 at 7:06am PDT