അവാര്‍ഡിനെക്കുറിച്ച് നടി ആൻ മരിയ.
ഇഷ്ടം മാത്രം എന്ന പരമ്പരയിലൂടെ മികച്ച സ്വഭാവ നടിക്കുള്ള അവാര്‍ഡ് കരസ്ഥമാക്കിയ സന്തോഷം പങ്കുവെച്ച് മിനിസ്ക്രീൻ താരം ആന്‍ മരിയ. മികച്ച സ്വഭാവ നടിക്കുള്ള 2025 ലെ സത്യജിത് റായ് അവാര്‍ഡാണ് ആന്‍ മരിയയ്ക്ക് ലഭിച്ചത്. റെയ്ജന്‍ രാജനും മൃദുല വിജയുമാണ് പരമ്പരയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
''എന്നെ സപ്പോർട്ട് ചെയ്ത ഏഷ്യാനെറ്റ് ഹെഡ് കലവൂർ രവികുമാർ സർ, ചന്ദ്രൻ സർ, ഡയറക്ടർ മോഹൻ കുപ്ലേരി സർ പ്രൊഡ്യൂസർ ഉമാധരൻ സർ ... എല്ലാവരോടും ഇഷ്ടം മാത്രം... എന്നെ സപ്പോർട്ട് ചെയ്യുന്ന എല്ലാ ആർട്ടിസ്റ്റുകൾക്കും ക്രൂ മെമ്പേഴ്‌സിനും എന്റെ നന്ദി.... അതുപോലെ എന്റെ മോൾക്കും അമ്മയ്ക്കും ഫാമിലിക്കും ഫ്രണ്ട്സിനും നന്ദി.... പ്രത്യേകിച്ച് ഈ അവാർഡ് എന്നെ വേദനിപ്പിച്ച എല്ലാവർക്കും കൂടി ആണ്, അവർ ഇല്ലെങ്കിൽ എനിക്ക് മുന്നോട്ടു ജീവിക്കണം ജയിക്കണം എന്നൊരു വാശി ഉണ്ടാകില്ലായിരുന്നു.... ഇത് എന്റെ വിജയം അല്ല എല്ലാവരുടെയും ആണ്'', ആൻമരിയ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
സെലിബ്രിറ്റികളും സഹപ്രവര്‍ത്തകരും ആരാധകരുമടക്കം നിരവധി പേരാണ് ആൻമരിയയുടെ പോസ്റ്റിനു താഴെ അഭിനന്ദം അറിയിച്ച് രംഗത്തെത്തിയത്.
മിനി സ്ക്രീൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതയാണ് ആൻ മരിയ. ദത്തുപുത്രി എന്ന സീരിയലിലാണ് ആൻ മരിയ ആദ്യമായി അഭിനയിച്ചത്. പിന്നീട് അരയന്നങ്ങളുടെ വീട്, ചാവറയച്ചൻ, മേഘസന്ദേശം, പൊന്നമ്പിളി, പ്രിയങ്കരി, ഒറ്റചിലമ്പ്, അമൃത വർഷിണി, മാമാട്ടിക്കുട്ടി, എൻറെ മാതാവ് തുടങ്ങി പല സീരിയലുകളിലും വേഷമിട്ടു. വെൽക്കം ടു സെൻട്രൽ ജയിൽ, മാസ്ക്, അയാൾ ജീവിച്ചിരിപ്പുണ്ട് തുടങ്ങിയ സിനിമകളിലും ചില വെബ് സീരീസുകളിലും ആൻമരിയ അഭിനയിച്ചിട്ടുണ്ട്.


