തുടക്കത്തില്‍ തന്നെ എല്ലാവരും അംഗീകരിക്കുകയെന്നത് വലിയ നേട്ടമായി കാണുന്നുവെന്നും അന്ന മാധ്യമങ്ങളോട് പറഞ്ഞു. 

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാര്‍ഡിലെ പ്രത്യേക ജൂറി പരാമര്‍ശത്തില്‍ വളരെ സന്തോഷമെന്ന് നടി അന്ന ബെന്‍. സിനിമയില്‍ അവസരം തന്ന കുമ്പളങ്ങി നെറ്റ്‌സിന്റെ മുഴുവന്‍ ടീമിനും നന്ദി. ശാരീരികമായും മാനസികമായും വലിയ ബുദ്ധിമുട്ടുള്ള നായികാ കഥാപാത്രമായിരുന്നു ഹെലന്റേതെന്നും അന്ന പറഞ്ഞു. അഭിനേത്രി എന്ന നിലയില്‍ തനിക്ക് കൂടുതല്‍ കോണ്‍ട്രിബ്യൂഷന്‍സ് നല്‍കാന്‍ സാധിച്ച സിനിമയായിരുന്നു ഹെലനെന്നും അന്ന പറയുന്നു. 

തുടക്കത്തില്‍ തന്നെ എല്ലാവരും അംഗീകരിക്കുകയെന്നത് വലിയ നേട്ടമായി കാണുന്നുവെന്നും അന്ന മാധ്യമങ്ങളോട് പറഞ്ഞു. ഫ്രീസറിലെ ഭാഗം ഏറ്റവും ബുദ്ധിമുട്ടേറിയതായിരുന്നുവെന്നും ശാരീരിക-മാനസിക വെല്ലുവിളി നിറഞ്ഞ പ്രോജക്ടായിരുന്നു ഹെലനിലേതെന്നും അന്ന പറഞ്ഞു.