അന്ന ബെന്നിന് മികച്ച കഥാപാത്രമാണ് ചിത്രത്തില്‍ എന്നാണ് റിപ്പോര്‍ട്ട്.

മലയാളി പ്രേക്ഷകരുടെ പ്രിയ താരങ്ങളില്‍ ഒരാളായ അന്ന ബെൻ നായികയാകുന്ന തമിഴ് പ്രൊജക്റ്റാണ് 'കൊട്ടുകാളി'. സൂരിയാണ് നായകൻ. പി എസ് വിനോദ് രാജാണ് സംവിധാനം ചെയ്യുന്നത്. ശിവകാര്‍ത്തികേയകൻ നിര്‍മിക്കുന്ന ചിത്രത്തിന്റെ അപ്‍ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍.

കഴിഞ്ഞ വര്‍ഷം ഓസ്‍കര്‍ അവാര്‍ഡിനായുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായ 'കൂഴങ്കല്ല്' ഒരുക്കിയ സംവിധായകനായ പി എസ് വിനോദ് രാജിന്റെ 'കൊട്ടുകാളി'യുടെ ചിത്രീകരണം പൂര്‍ത്തിയായതാണ് പുതിയ വാര്‍ത്ത. 'കൂഴങ്കല്ലി'ന് റോട്ടര്‍ഡാം ചലച്ചിത്രമേളയില്‍ മികച്ച ചിത്രത്തിനുള്ള ടൈഗര്‍ പുരസ്‍കാരം ലഭിച്ചിരുന്നു. ബി ശക്തിവേലാണ് 'കൊട്ടുകാളി' എന്ന ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ഗണേഷ് ശിവയാണ് ചിത്രത്തിന്റെ എഡിറ്റിംഗ്.

Scroll to load tweet…

ഇനി 'മാവീരൻ' എന്ന പുതിയ ചിത്രമാണ് ശിവകാര്‍ത്തികേയൻ നായകനായി പ്രദര്‍ശനത്തിന് എത്താനുള്ളത്. മഡോണി അശ്വിൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സംവിധായകൻ എസ് ഷങ്കറിന്റെ മകള്‍ അദിതി നായികയാകുന്ന ചിത്രത്തിന്റെ സംഗീത സംവിധായകൻ ഭരത് ശങ്കര്‍ ആണ്. നേരത്തെ റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചതുപോലെ തന്നെ ആമസോണ്‍ പ്രൈം ആണ് ശിവകാര്‍ത്തികേയന്റെ 'മാവീരന്റെ' ഡിജിറ്റല്‍ റൈറ്റ്സ്‍ സ്വന്തമാക്കിയിരിക്കുന്നത്

ശിവകാര്‍ത്തികേയൻ നായകനായി ഏറ്റവും ഒടുവില്‍ തിയറ്ററുകളില്‍ എത്തിയ ചിത്രം 'പ്രിൻസ് ആണ്'. അനുദീപ് കെ വി ആണ് ചിത്രം സംവിധാനം ചെയ്‍തത്. ചിത്രത്തിന് മികച്ച പ്രതികരണം നേടാനായിരുന്നില്ല. ക്ലീൻ യു സര്‍ട്ടിഫിക്കറ്റോടെ ഒരു റൊമാന്റിക് കോമഡി ചിത്രവുമായിട്ടായിരുന്നു 'പ്രിൻസ്' എത്തിയത്. ശ്രീ വെങ്കടേശ്വരൻ സിനിമാസ് എല്‍എല്‍പിയാണ് 'പ്രിൻസ്' നിര്‍മിച്ചത്. വിദേശ യുവതിയുമായി പ്രണയത്തിലാകുന്ന തമിഴ് ടൂറിസ്റ്റ് ഗൈഡായിട്ടാണ് ശിവകാര്‍ത്തികേയൻ ചിത്രത്തില്‍ അഭിനയിച്ചിരുന്നത്. 'പ്രിൻസ്' എന്ന ചിത്രത്തില്‍ സത്യരാജും ഒരു പ്രധാന കഥാപാത്രമായി എത്തിയപ്പോള്‍ യുക്രൈൻ താരം മറിയ റ്യബോഷ്‍പ്‍കയായിരുന്നു നായിക.

Read More: കമല്‍ഹാസനൊപ്പം കൈകോര്‍ക്കാൻ ചിമ്പു, ഒരുങ്ങുന്നത് വമ്പൻ പ്രൊജക്റ്റ്

YouTube video player