Asianet News MalayalamAsianet News Malayalam

അനൂപ് മേനോന്‍റെ തിരക്കഥയില്‍ പൊളിറ്റിക്കല്‍ ഡ്രാമയുമായി കണ്ണന്‍ താമരക്കുളം; പ്രഖ്യാപിച്ച് മോഹന്‍ലാല്‍

വന്‍ കാന്‍വാസില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ സണ്ണി വെയ്ൻ, സുരേഷ് കൃഷ്ണ, ശങ്കർ രാമകൃഷ്ണൻ, രണ്‍ജി പണിക്കർ എന്നിവരും

anoon menon to script kannan thamarakkulams varaal launched my mohanlal
Author
Thiruvananthapuram, First Published Sep 3, 2021, 12:38 PM IST

അനൂപ് മേനോന്‍റെ തിരക്കഥയില്‍ സിനിമയൊരുക്കാന്‍ കണ്ണന്‍ താമരക്കുളം. പൊളിറ്റിക്കല്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രത്തിന് 'വരാല്‍' എന്നാണ് പേരിട്ടിരിക്കുന്നത്. പ്രമുഖ നിര്‍മ്മാണ കമ്പനിയായ ടൈം ആഡ്‍സ് എന്‍റര്‍ടെയ്ന്‍‍മെന്‍റ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ അനൂപ് മേനോനൊപ്പം പ്രകാശ് രാജും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. പ്രഖ്യാപനത്തിനൊപ്പം ചിത്രത്തിന്‍റെ ടൈറ്റില്‍ പോസ്റ്ററും പുറത്തുവിട്ടിട്ടുണ്ട്. മോഹന്‍ലാലും മഞ്ജു വാര്യരും ചേര്‍ന്നാണ് സോഷ്യല്‍ മീഡിയയിലൂടെ കണ്ണന്‍ താമരക്കുളത്തിന്‍റെ പത്താമത്തെ ചിത്രം പ്രഖ്യാപിച്ചിരിക്കുന്നത്.

വന്‍ കാന്‍വാസില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ സണ്ണി വെയ്ൻ, സുരേഷ് കൃഷ്ണ, ശങ്കർ രാമകൃഷ്ണൻ, രണ്‍ജി പണിക്കർ എന്നിവരും കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ടൈം ആഡ്‍സ് എന്‍റര്‍ടെയ്‍ന്‍‍മെന്‍റിന്‍റെ ബാനറില്‍ പി എ സെബാസ്റ്റ്യന്‍ ആണ് നിര്‍മ്മാണം. ഛായാഗ്രഹണം രവി ചന്ദ്രൻ, പ്രൊജക്ട് ഡിസൈനർ എൻ എം ബാദുഷ, പ്രൊജക്ട് കോഡിനേറ്റർ അജിത്ത് പെരുമ്പള്ളി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ കെ ആർ പ്രകാശ്, പിആർഒ പി ശിവപ്രസാദ്, സുനിത സുനിൽ. ഈ വാരം ചിത്രീകരണം ആരംഭിക്കുന്ന സിനിമയുടെ പ്രധാന ലൊക്കേഷൻ എറണാകുളം, തിരുവനന്തപുരം, പീരുമേട് എന്നിവിടങ്ങളാണ്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios