Asianet News MalayalamAsianet News Malayalam

ഇന്ത്യ ഇപ്പോഴും ഒരു ജനാധിപത്യ റിപ്പബ്ലിക് ആണ്; പൃഥ്വിരാജിനെ പിന്തുണച്ച് അനൂപ് മേനോൻ

ലക്ഷദ്വീപിലെ അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിന്റെ പുതിയ നിയമപരിഷ്കാരങ്ങൾക്കെതിരെയുള്ള പ്രധിഷേധത്തില്‍ ആദ്യം പിന്തുണയര്‍പ്പിച്ചവരിലൊരാളാണ് പൃഥ്വി. 

anoop menon facebook post about support prithviraj
Author
Kochi, First Published May 27, 2021, 2:43 PM IST

ക്ഷദ്വീപിലെ ജനതയെ പിന്തുണച്ചതിന്‍റെ പേരില്‍ നടന്‍ പൃഥ്വിരാജിനെതിരെ നടക്കുന്ന പ്രതിഷേധങ്ങളിൽ പ്രതികരിച്ച് നടനും സംവിധായകനുമായ അനൂപ് മേനോൻ. ഉന്നയിച്ച പ്രശ്നത്തിനുള്ള മറുപടി തരംതാണ പ്രയോഗങ്ങളും അശ്ലീലവുമല്ലെന്ന് അനൂപ് കുറിക്കുന്നു.  അറിവുള്ളിടത്തോളം ഇന്ത്യ ഇപ്പോഴും ഒരു ജനാധിപത്യ റിപ്പബ്ലിക് ആണെന്നും ഗുണകരവും ഫലപ്രദവുമായ വാദമുഖങ്ങൾ ഉന്നയിക്കണമെന്നും താരം പറയുന്നു.

അനൂപ് മേനോന്റെ പോസ്റ്റ്

ഉന്നയിച്ച ആശങ്കയ്‌ക്കോ പ്രശ്നത്തിനോ ഉള്ള മറുപടി, ഒരു മനുഷ്യനെ ഇറക്കിവിടാൻ ഉപയോഗിക്കുന്ന അശ്ലീലവും നിരര്‍ത്ഥകപദങ്ങളും പറഞ്ഞ് താരംതാണുകൊണ്ടാകരുത്. ഗുണകരവും ഫലപ്രദവുമായ വാദമുഖങ്ങൾ ഉന്നയിക്കണം. അങ്ങനെയാണ് ജനാധിപത്യം ഇത്രകാലം ഇവിടെ നടപ്പിലായത്. ഞങ്ങൾക്ക് അറിവുള്ളിടത്തോളം ഇന്ത്യ ഇപ്പോഴും ഒരു ജനാധിപത്യ റിപ്പബ്ലിക് ആണ്. 

ലക്ഷദ്വീപിലെ ജനതയെ പിന്തുണച്ചതിന്‍റെ പേരില്‍ പൃഥ്വിരാജിനെതിരെ നടക്കുന്ന അധിക്ഷേപങ്ങളില്‍ പിന്തുണയുമായി നിരവധി പേരാണ് രം​ഗത്തെത്തുന്നത്. നടന്മാരായ അജു വര്‍ഗ്ഗീസ്, ആന്‍റണി വര്‍ഗ്ഗീസ്  സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ് അടക്കമുള്ള ചലച്ചിത്ര പ്രവര്‍ത്തകര്‍ പൃഥ്വിരാജിനെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. ലക്ഷദ്വീപിലെ അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിന്റെ പുതിയ നിയമപരിഷ്കാരങ്ങൾക്കെതിരെയുള്ള പ്രധിഷേധത്തില്‍ ആദ്യം പിന്തുണയര്‍പ്പിച്ചവരിലൊരാളാണ് പൃഥ്വി. ഇതോടെ സമൂഹമാധ്യമങ്ങളില്‍ പൃഥ്വിരാജിനും കുടുംബത്തിനുമെതിരെ വലിയ ആക്രമണമാണ് നടക്കുന്നത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios