രതീഷ് നെടുമങ്ങാട് സംവിധാനം ചെയ്യുന്ന അനൂപ് മേനോൻ ചിത്രം 'ഈ തനിനിറം' ഒരു ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറാണ്. ഒരു റിസോർട്ടിൽ നടക്കുന്ന ദുരൂഹ സംഭവത്തെ തുടർന്നുണ്ടാകുന്ന അന്വേഷണമാണ് ചിത്രത്തിന്റെ പ്രമേയം.

നടനായും സംവിധായകനായും മലയാള സിനിമ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ അനൂപ് മേനോൻ കേന്ദ്ര കഥാപാത്രമായി എത്തുന്ന ഇൻവസ്റ്റിഗേറ്റീവ് ത്രില്ലർ ആണ് 'ഈ തനിനിറം'. ധനുഷ് ഫിലിംസിന്റെ ബാനറിൽ എസ് മോഹൻ നിർമ്മിക്കുന്ന ഈ ചിത്രം രതീഷ് നെടുമങ്ങാട് ആണ് സംവിധാനം ചെയ്തിരിക്കുന്നത്. തികച്ചും വ്യത്യസ്തമായ ത്രില്ലിംങ് പാറ്റേണിലൂടെ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം മലയാളത്തിലെ തന്നെ സൂപ്പർ ഹിറ്റ് സംവിധായകരായ കെ. മധു , ഭദ്രൻ എന്നിവരുടെ മഹനീയ സാന്നിദ്ധ്യത്തിലാണ് തുടക്കം കുറിച്ചത്.

കെ. മധു സ്വിച്ചോൺ കർമ്മവും, ഭദ്രൻ ഫസ്റ്റ് ക്ലാപ്പും നൽകിക്കൊണ്ട് ലളിതമായ ചടങ്ങിൽ ആരംഭിച്ച ഈ അനൂപ് മേനോൻ ചിത്രം ദിവസങ്ങൾ നീണ്ടുനിന്ന ചിത്രീകരണത്തിന് ശേഷം റിലീസിന് തയ്യാറെടുക്കുകയാണ്. മഹാരാജാ ടാക്കീസ്, അഡ്വ.ലഷ്മണൻ ലേഡീസ് ഒൺലി എന്നീ ചിത്രങ്ങൾക്കു ശേഷം ധനുഷ് ഫിലിംസിൻ്റെ ബാനറിൽ എസ്. മോഹനൻ നിർമ്മിക്കുന്ന ചിത്രം കൂടിയാണിത്. കെ. മധു ഹരികുമാർ എന്നിവർക്കൊപ്പം പ്രവർത്തിച്ചു പോന്നിരുന്ന രതീഷ് നെടുമങ്ങാട് , ഗുഡ് ബാഡ് അഗ്ളി, ഡയൽ 100 എന്നീ ചിത്രങ്ങൾക്കു ശേഷമാണ് "ഈ തനിനിറം എന്ന അനൂപ് മേനോൻ ചിത്രം ഒരുക്കുന്നത്.

"പതിവായി ക്യാമ്പ് വിത്ത് സ്ട്രെയിഞ്ചേഴ്സ് പ്രോഗ്രാമുകൾ നടന്നു വരുന്ന ഒരു റിസോർട്ട്. ക്യാമ്പിൽ പങ്കെട്ടുക്കാനായി നാടിൻ്റെ നാനാഭാഗത്തു നിന്നും നിരവധി ചെറുപ്പക്കാർ ഈ റിസോർട്ടിൽ എത്തുന്നു. ഇവിടെ പ്രോഗാമുകൾ നടക്കുന്നതിനിടയിലാണ് കഥയ്ക്ക് ആസ്പദമായ വഴിത്തിരിവ് ഉണ്ടാകുന്നത്. പിന്നീട് ഇതിന്റെ ദുരൂഹതയും സസ്പെൻസും ചേർന്ന അന്വേഷണമാണ് ചിത്രത്തെ മുന്നോട്ടു നയിക്കുന്നത്. ഏറെ ട്വിസ്റ്റുകൾ നിറഞ്ഞ കഥാ സന്ദർഭങ്ങളിലൂടെ കടന്നുപോകുന്ന ഈ ചിത്രത്തിൽ കേസ് അന്വേഷണ ഉദ്യോഗസ്ഥനായ എസ്.ഐ "ഫെലിക്സ് ലോപ്പസ് ആയി അനൂപ് മേനോൻ അവതരിക്കുന്നു.

വേഷം ഏതു തന്നെയായാലും അതിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കുന്ന അനൂപ് മേനോൻ പോലീസ് വേഷത്തിൽ എത്തിയ ചിത്രങ്ങൾ ഒക്കെയും മലയാളികളെ ത്രില്ലടിപ്പിച്ചവയാണ്. അനൂപ് മേനോനെ കൂടാതെ ഇന്ദ്രൻസ്, രമേഷ് പിഷാരടി, നോബി പ്രസാദ് കണ്ണൻ, ജി. സുരേഷ് കുമാർ, ദീപക് ശിവരാജൻ (അറബിക്കഥ ഫെയിം) അജിത്, രമ്യാ മനോജ്, അനഘാ രോഹൻ, ആദർശ് ഷേണായ്, ബാലു ശ്രീധർ, ആദർശ് ഷാനവാസ്, വിജീഷ,ഗൗരി ഗോപൻ, ആതിര , എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.

തിരക്കഥ -അംബികാ കണ്ണൻ ബായ്.ഗാനങ്ങൾ – അനൂപ് മേനോൻ, രാജീവ് ആലുങ്കൽ, വിഷ്ണു. സംഗീതം – ബിനോയ് രാജ് കുമാർ. സിനിമറ്റോഗ്രാഫി – പ്രദീപ് നായർ. എഡിറ്റിംഗ് – അജു അജയ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- ആനന്ദ് പയ്യന്നൂർ.ആർട്ട് – അശോക് നാരായൺ. കോസ്റ്റ്യും ഡിസൈനർ – റാണാ.മേക്കപ്പ് – രാജേഷ് രവി. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – രാജു സമഞ്ജ്സ. അസ്സോസ്സിയേറ്റ് ഡയറക്ടേർസ് – ഷാജി വിൻസൻ്റ് , സൂര്യ. ഫിനാൻസ് കൺട്രോളർ – ദില്ലി ഗോപൻ. പ്രൊഡക്ഷൻ എക്സിക്കുട്ടീവ്സ് – ‘ മഹേഷ് തിടനാട് , സുജിത് അയണിക്കൽ. പി ആർ ഓ - മനു ശിവൻ. ഓശാന മൗണ്ട്, വാഗമൺ, തിരുവനന്തപുരം എന്നിവിടങ്ങളായി ചിത്രീകരണം പൂർത്തിയാക്കിയ ഈ ചിത്രം ഉടൻ പ്രേക്ഷകരിൽ എത്തും.

Asianet News Live | Malayalam News Live | Kerala News Live | Breaking News Live | ഏഷ്യാനെറ്റ് ന്യൂസ്