അനൂപ് മേനോന്‍, മുരളി ഗോപി, ബൈജു സന്തോഷ്, സംവിധായകന്‍ രഞ്ജിത്ത് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാവുന്ന ചിത്രം വരുന്നു. 'ക്വിറ്റ് ഇന്ത്യ' എന്ന് പേരിട്ടിരിക്കുന്ന ചിത്രം കഥയെഴുതി സംവിധാനം ചെയ്യുന്നത് രാഗേഷ് ഗോപനാണ്. നേരത്തേ 100 ഡിഗ്രി സെല്‍ഷ്യസ് എന്ന ചിത്രമൊരുക്കിയ സംവിധായകനാണ് രാഗേഷ്. ചിത്രത്തിന് തിരക്കഥ, സംഭാഷണം ഒരുക്കുന്നത് ഷിബിന്‍ ഫ്രാന്‍സിസ് ആണ്. സിഐഎ കൊമ്രേഡ് ഇന്‍ അമേരിക്ക, പാവാട, അണ്‍ര്‍വേള്‍ഡ് എന്നീ സിനിമകളുടെ രചയിതാവാണ് ഷിബിന്‍.

മലര്‍ സിനിമാസിന്റെ ബാനറില്‍ സഞ്ജിത വി എസ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം 'ഇഷ്‌ക്' ഫെയിം അന്‍സാര്‍ ഷാ ആണ്. ബി കെ ഹരിനാരായണന്റെ വരികള്‍ക്ക് സംഗീതം പകരുന്നത് ബിജിബാല്‍. ക്രിയേറ്റീവ് കോണ്‍ട്രിബ്യൂട്ടര്‍ ടി അരുണ്‍കുമാര്‍. കല ബാബന്‍, മേക്കപ്പ് റോണക്‌സ് സേവ്യര്‍, വസ്ത്രാലങ്കാരം അരുണ്‍ മനോഹര്‍, സ്റ്റില്‍സ് നന്ദു, എഡിറ്റിംഗ് നൗഫല്‍, പരസ്യകല ആനന്ദ് രാജേന്ദ്രന്‍, അസോസിയേറ്റ് ഡയറക്ടര്‍ അരുണ്‍ കേശവന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ എസ് മുരുകന്‍. ഈ മാസം പകുതിയോടെ തിരുവനന്തപുരത്ത് ചിത്രീകരണം ആരംഭിക്കും. ജയ്പൂരും കാലിഫോര്‍ണിയയും ലൊക്കേഷനുകളാണ്. വാര്‍ത്താ പ്രചരണം എ എസ് ദിനേശ്.