Asianet News MalayalamAsianet News Malayalam

'ലോ കോളേജ് കാലം', ശങ്കര്‍ രാമകൃഷ്‍ണനൊപ്പമുള്ള ഫോട്ടോ പങ്കുവെച്ച് അനൂപ് മേനോൻ

ചലച്ചിത്രലോകത്ത് ശ്രദ്ധേയരാകും മുന്നേ അടുത്ത സുഹൃത്തുക്കളായിരുന്നു അനൂപ് മേനോനും ശങ്കര്‍ രാമകൃഷ്‍ണനും.

Anoop Menon share his photo
Author
Kochi, First Published Jul 6, 2021, 11:12 AM IST

നിയമബിരുദം കഴിഞ്ഞ് വെള്ളിത്തിരയിലെത്തിയ താരമാണ് അനൂപ് മേനോൻ. കേരള സര്‍വകലാശാലയില്‍ നിന്ന് ഒന്നാം റാങ്കോടെയാണ് അനൂപ് മേനോൻ നിയമ ബിരുദം സ്വന്തമാക്കിയത്. ഒട്ടേറെ ഹിറ്റുകളുടെ ഭാഗമായി അനൂപ് മേനോൻ. ഇപോഴിതാ പഴയ കോളേജ് കാലം ഓര്‍ത്ത് ഒരു ഫോട്ടോ പങ്കുവെച്ചിരിക്കുകയാണ് അനൂപ് മേനോൻ.

കോളേജ് കാലത്തേ സുഹൃത്തുക്കളാണ് അനൂപ് മേനോനും തിരക്കഥാകൃത്തും സംവിധായകനുമായ ശങ്കര്‍ രാമകൃഷ്‍ണനും. ഒന്നിച്ച് സിനിമ സ്വപ്‍നങ്ങള്‍ പങ്കുവെച്ചവരാണ് തങ്ങളെന്ന് ഇരുവരും പറഞ്ഞിട്ടുണ്ട്. ഇപോള്‍ ശങ്കര്‍ രാമകൃഷ്‍ണനുമൊപ്പമുള്ള ഫോട്ടോയാണ് അനൂപ് മേനോൻ പങ്കുവെച്ചിരിക്കുന്നത്. 1997ല്‍ ലോ കോളേജില്‍ നിന്നുള്ള ഫോട്ടോയാണ് ഇതെന്നും അനൂപ് മേനോൻ എഴുതിയിരിക്കുന്നു.

കിംഗ് ഫിഷ് എന്ന സിനിമയിലൂടെ സംവിധായകനുമായിരിക്കുകയാണ് അനൂപ് മേനോൻ.

പത്തൊൻപതാം നൂറ്റാണ്ട് എന്ന സിനിമയില്‍ അനൂപ് മേനോൻ ആയിലം തിരുന്നാള്‍ എന്ന ഒരു പ്രധാനപ്പെട്ട കഥാപാത്രമായും അഭിനയിക്കുന്നുണ്ട്.

Follow Us:
Download App:
  • android
  • ios