അനൂപ് മേനോന്‍ രചന നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ടൈം ആഡ്‍സ് ആന്‍ഡ് എന്‍റര്‍ടെയ്‍ന്‍‍മെന്‍റിന്‍റെ ബാനറില്‍ പി എ സെബാസ്റ്റ്യന്‍ ആണ്

അനൂപ് മേനോൻ (Anoop Menon), പ്രകാശ് രാജ് (Prakash Raj) എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി കണ്ണൻ താമരക്കുളം (Kannan Thamarakkulam) സംവിധാനം ചെയ്യുന്ന 'വരാൽ' (Varaal) ചിത്രീകരണം പൂർത്തിയാക്കി. പൊളിറ്റിക്കല്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന സിനിമയാണിത്. അനൂപ് മേനോന്‍ രചന നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ടൈം ആഡ്‍സ് ആന്‍ഡ് എന്‍റര്‍ടെയ്‍ന്‍‍മെന്‍റിന്‍റെ ബാനറില്‍ പി എ സെബാസ്റ്റ്യന്‍ ആണ്.

വലിയ താരനിരയാണ് ചിത്രത്തിലേത്. സണ്ണി വെയ്ൻ, സായ്‍കുമാര്‍, രണ്‍ജി പണിക്കർ, സുരേഷ് കൃഷ്‍ണ, ശങ്കർ രാമകൃഷ്ണൻ, മേഘനാഥൻ, ഇർഷാദ്, ഹരീഷ് പേരടി, സെന്തിൽ കൃഷ്ണ, ശിവജി ഗുരുവായൂർ, ഇടവേള ബാബു, ഡ്രാക്കുള സുധീർ, മിഥുൻ, കൊല്ലം തുളസി, ദിനേശ് പ്രഭാകർ, ടിറ്റോ വിൽസൻ, മൻരാജ്, വിജയ് നെല്ലീസ്, മുഹമ്മദ് ഫൈസൽ, മുതിർന്ന പൊലീസുദ്യോഗസ്ഥനായ കെ ലാൽജി, ജയകൃഷ്ണൻ, മാധുരി, പ്രിയങ്ക, ഗൗരി നന്ദ, മാലാ പാർവ്വതി തുടങ്ങിയവര്‍ കഥാപാത്രങ്ങളായെത്തുന്നു.

എൻ എം ബാദുഷയാണ് ചിത്രത്തിന്‍റെ പ്രൊജക്ട് ഡിസൈനർ. പ്രൊജക്ട് കോഡിനേറ്റർ അജിത്ത് പെരുമ്പള്ളി, ഛായാഗ്രഹണം രവിചന്ദ്രൻ, എഡിറ്റിംഗ് അയൂബ് ഖാൻ, സംഗീതം നിനോയ് വർഗീസ്, പശ്ചാത്തല സംഗീതം ജേക്സ് ബിജോയ്, പ്രൊഡക്ഷൻ കൺട്രോളർ അമൃത മോഹൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ്‌ ഷെറിൻ സ്റ്റാൻലി, അഭിലാഷ് അർജുനൻ, വസ്ത്രാലങ്കാരം അരുൺ മനോഹർ, മേക്കപ്പ് സജി കൊരട്ടി, കലാസംവിധാനം സഹസ് ബാല, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ കെ ജെ വിനയൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ കെ ആർ പ്രകാശ്, സ്റ്റിൽസ് ഷാലു പെയ്യാട്, പിആർഒ പി.ശിവപ്രസാദ്, സുനിത സുനിൽ.