'നാല്‍പതുകാരന്റെ ഇരുപത്തിയൊന്നുകാരി' എന്ന ചിത്രം സംവിധാനം ചെയ്യുന്നുവെന്ന് അനൂപ് മേനോൻ.
അനൂപ് മേനോന്റെ സംവിധാനത്തിലുള്ള പുതിയ സിനിമ പ്രഖ്യാപിച്ചു. 'നാല്‍പതുകാരന്റെ ഇരുപത്തിയൊന്നുകാരി' എന്ന് പേരിട്ട ചിത്രമാണ് അനൂപ് മേനോൻ സംവിധാനം ചെയ്യുക. അനൂപ് മേനോൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. ഷില്ലോംഗിലും ഉത്തരാഖണ്ഡിലുമാകും അനൂപ് മേനോൻ ചിത്രം ചിത്രീകരിക്കുക.
ഏപ്രിലില്‍ 'നാല്‍പതുകാരന്റെ ഇരുപത്തിയൊന്നുകാരി'യുടെ ചിത്രീകരണം തുടങ്ങുമെന്നും അനൂപ് മേനോൻ അറിയിച്ചിട്ടുണ്ട്. നേരത്തെ വി കെ പ്രകാശിന്റെ സംവിധാനത്തില്‍ 'ഒരു നാല്‍പതുകാരന്റെ ഇരുപത്തിയൊന്നുകാരി' എന്ന പേരില്‍ പ്രഖ്യാപിച്ച ചിത്രമാണ് ഇത്. എന്തുകൊണ്ടാണ് വി കെ പ്രകാശ് ചിത്രത്തില്‍ നിന്ന് പിൻമാറിയത് എന്ന് വ്യക്തമാക്കിയിട്ടില്ല. നേരത്തെ പ്രഖ്യാപിച്ചതുപോലെ പ്രിയാ വാര്യര്‍ ചിത്രത്തില്‍ നായികയായി എത്തുമോ എന്നതും സ്ഥിരീകരിച്ചിട്ടില്ല.
അനൂപ് മേനോൻ നായകനായ പുതിയ ചിത്രം 'തിമിംഗലവേട്ട'യുടെ ചിത്രീകരണത്തിന് അടുത്തിടെ തുടക്കമായിരുന്നു. രാകേഷ് ഗോപൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജനാധിപത്യചേരിയിൽ വിശ്വസിക്കുന്ന, രാഷ്ട്രീയ രംഗത്ത് വലിയ സ്വപ്‍നങ്ങളുള്ള 'ജയരാമൻ' എന്ന യുവജനനേതാവിനെയാണ് അനൂപ് മേനോൻ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. വി എം ആർ ഫിലിംസിന്റെ ബാനറില്‍ സജിമോനാണ് ചിത്രം നിര്‍മിക്കുന്നത്. കലാഭവൻ ഷാജോണ്‍, വിജയരാഘവൻ, രമേഷ് പിഷാരടി, മണിയൻ പിള്ള രാജു, നന്ദു, കോട്ടയം രമേഷ്, ബാലചന്ദ്രൻ ചുള്ളിക്കാട്, ബൻസി മാത്യു, രാജ്‍കുമാർ, മനോജ് (കെപിഎസി) പി പി.കുഞ്ഞിക്കണ്ണൻ, ഉണ്ണി ചിറ്റൂർ, മാഷ് ('ന്നാ താൻ കേസ് കൊട് ഫെയിം') എന്നിവരും ചത്രത്തില്‍ പ്രധാന താരങ്ങളാണ്. പ്രൊഡക്ഷൻ കൺട്രോളർ- എസ് മുരുകൻ.
ബി കെ ഹരിനാരായണനാണ് ചിത്രത്തിന്റെ ഗാനരചനം നിര്‍വഹിക്കുന്നത്. ഫിനാൻസ് കൺട്രോളർ-സന്തോഷ് ബാലരാമപുരം. ലൊക്കേഷൻ മാനേജർ സന്തോഷ് അരുവിപ്പുറം. കലാസംവിധാനം - കണ്ണൻ ആതിരപ്പള്ളി, മേക്കപ്പ് - റോണക്സ് സ്റ്റേർ ,കോസ്റ്റ്യം - ഡിസൈൻ - അരുൺ മനോഹർ, ഫോട്ടോ - സിജോ ജോസഫ്, പിആര്‍ഒ വാഴൂര്‍ ജോസ് എന്നിവരുമാണ്.
Read More: അമ്പമ്പോ എന്തൊരു ലുക്ക്, ഹൃത്വിക്കിന്റെ ഫോട്ടോ ആഘോഷമാക്കി ആരാധകര്‍
