നിരവധി മലയാളി താരങ്ങളാണ് ചിത്രത്തിലുള്ളത്. ബാബു ആന്‍റണി, മാത്യു എന്നിവര്‍ ഇതിനകം ചിത്രത്തില്‍ ചേര്‍ന്നിട്ടുണ്ട്. ഇപ്പോള്‍ മറ്റൊരു മലയാളി കൂടി ചിത്രത്തില്‍ ഉണ്ടെന്ന സൂചനയാണ് ലഭിക്കുന്നത്. 

ചെന്നൈ: തെന്നിന്ത്യന്‍ സിനിമാലോകത്തുനിന്ന് വരാനിരിക്കുന്നവയില്‍ ഏറ്റവും ഹൈപ്പ് നേടിയിട്ടുള്ള ഒന്നാണ് തമിഴ് ചിത്രം ലിയോ. വിക്രത്തിന്‍റെ വിജയത്തിനു ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രം, മാസ്റ്ററിനു ശേഷം വിജയ്‍യും ലോകേഷും ഒന്നിക്കുന്ന ചിത്രം, ഒപ്പം ഇത് എല്‍സിയുവിന്‍റെ (ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സ്) ഭാഗമാകുമോ എന്ന ആകാംക്ഷ അങ്ങനെ ഈ ഹൈപ്പിന് കാരണങ്ങള്‍ പലതാണ്. ചിത്രത്തിന്‍റെ ഒരോ അപ്ഡേറ്റും വളരെ പ്രധാനപ്പെട്ടതാണ്. 

നിരവധി മലയാളി താരങ്ങളാണ് ചിത്രത്തിലുള്ളത്. ബാബു ആന്‍റണി, മാത്യു എന്നിവര്‍ ഇതിനകം ചിത്രത്തില്‍ ചേര്‍ന്നിട്ടുണ്ട്. ഇപ്പോള്‍ മറ്റൊരു മലയാളി കൂടി ചിത്രത്തില്‍ ഉണ്ടെന്ന സൂചനയാണ് ലഭിക്കുന്നത്. ദൃശ്യം 2 എന്ന ചിത്രത്തില്‍ വക്കീലായി എത്തിയ നടി ശാന്തി മായാദേവി ചെന്നൈയില്‍ ലിയോയുടെ സെറ്റില്‍ ജോയിന്‍ ചെയ്തു എന്നതാണ് ഏറ്റവും പുതിയ വിവരം.നടി തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ ഈ വിവരം പങ്കുവെച്ചത്. ലോകേഷ് കനകരാജുമൊത്തുള്ള ഒരു സെല്‍ഫിയും അവര്‍ പങ്കുവച്ചിട്ടുണ്ട്.

ഓണ്‍ ലിയോ സെറ്റ് എന്നാണ് നടി പോസ്റ്റ് ചെയ്തിരിക്കുന്നത്. 2021 ല്‍ ഒടിടി റിലീസായി എത്തിയ ദൃശ്യം 2വില്‍ ശാന്തി മായാദേവി ചെയ്ത വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മോഹന്‍ലാല്‍ അവതരിപ്പിച്ച ജോര്‍ജ്ജ്കുട്ടിക്കായി കോടതിയില്‍ വാദിക്കുന്ന വക്കീലായിരുന്നു ഇവരുടെ വേഷം. ഈ വക്കീല്‍ ജീവിതത്തിലും വക്കീലാണ്. ദൃശ്യം എന്ന ചിത്രത്തിന് ശേഷം മോഹന്‍ലാലിനെ നായകനാക്കി ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന റാം എന്ന ചിത്രത്തിലും ശാന്തി മായാദേവി പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. 

View post on Instagram

അതേ സമയം ഡിജിറ്റല്‍, സാറ്റലൈറ്റ്, മ്യൂസിക് റൈറ്റ്സിന്‍റെ വില്‍പ്പന വഴിയും ലിയോ വന്‍ തുക നേടുമെന്നാണ് കരുതപ്പെടുന്നത്. റിലീസിനു മുന്‍പു തന്നെ ചിത്രം 300 കോടിയോളം നേടിയാലും അത്ഭുതപ്പെടാനില്ലെന്നാണ് ട്രേ‍ഡ് അനലിസ്റ്റുകളുടെ വിലയിരുത്തല്‍. 

സഞ്ജയ് ദത്ത്, തൃഷ, പ്രിയ ആനന്ദ്, സാന്‍ഡി, സംവിധായകന്‍ മിഷ്കിന്‍, മന്‍സൂര്‍ അലി ഖാന്‍, ഗൌതം വസുദേവ് മേനോന്‍, അര്‍ജുന്‍ എന്നിവരും ചിത്രത്തിന്‍റെ ഭാഗമാവുന്നുണ്ട്. തമിഴിലെ പ്രമുഖ ബാനര്‍ ആയ സെവന്‍ സ്ക്രീന്‍ സ്റ്റുഡിയോ നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ സംഗീത സംവിധാനം അനിരുദ്ധ് രവിചന്ദര്‍ ആണ്. ഈ വര്‍ഷം ഒക്ടോബര്‍ 19 ന് ചിത്രം തിയറ്ററുകളില്‍ എത്തും.

ഇന്നായിരുന്നു എന്‍റെ കല്യാണം, എന്‍റെ കല്ല്യാണം മുടങ്ങി ഗയ്സ്; വെളിപ്പെടുത്തി വ്ളോഗര്‍ കാര്‍ത്തിക് സൂര്യ.!

'എല്ലാവരുടെയും പ്രിയപ്പെട്ട ഭായി, മൊയ്തീന്‍ ഭായി': 'ലാല്‍ സലാം' രജനിയുടെ ഫസ്റ്റ് ലുക്ക് എത്തി