ഇത്തരം ഒരു പ്രമോഷന്‍ അഭിമുഖത്തില്‍ ജിത്തു പറഞ്ഞ ചില കാര്യങ്ങളാണ് വൈറലാകുന്നത്. ആന്‍റണി പെരുമ്പാവൂരുമായി സിനിമകള്‍ ചെയ്യാന്‍ പറ്റുന്നതിന്‍റെ കാര്യമാണ് ജിത്തു വ്യക്തമാക്കുന്നത്.
കൊച്ചി: ബിഗ് സ്ക്രീനിലെ ഹിറ്റ് കോമ്പോ ആയ ജീത്തു ജോസഫ്- മോഹന്‍ലാല്‍ ടീമിന്‍റെ പുതിയ ചിത്രം നേര് ഈ വരുന്ന ഡിസംബര്‍ 21 ന് പുറത്തിറങ്ങുകയാണ്. സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ വിജയമോഹന്‍ ആയാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ എത്തുന്നത്. കഥയെക്കുറിച്ച് സൂചനകളൊന്നും തരാതെ എന്നാല്‍ കഥപറച്ചില്‍ രീതിയെക്കുറിച്ച് സൂചന തന്നുള്ളതാണ് ട്രെയ്‍ലര്‍ ഇതിനകം ശ്രദ്ധേയമാണ്. അതിനിടെ കഴിഞ്ഞ രണ്ട് ദിനങ്ങളായി ചിത്രത്തിന്‍റെ തിരക്കിട്ട പ്രമോഷനിലാണ് ജീത്തു ജോസഫ്- മോഹന്‍ലാല്‍ ടീം
ഇത്തരം ഒരു പ്രമോഷന്‍ അഭിമുഖത്തില്‍ ജിത്തു പറഞ്ഞ ചില കാര്യങ്ങളാണ് വൈറലാകുന്നത്. ആന്‍റണി പെരുമ്പാവൂരുമായി സിനിമകള്‍ ചെയ്യാന്‍ പറ്റുന്നതിന്‍റെ കാര്യമാണ് ജിത്തു വ്യക്തമാക്കുന്നത്. ജീത്തുവിനെ അറിയാം എന്ന് വിചാരിച്ച് എനിക്കൊപ്പം സിനിമ ചെയ്യുന്ന ആളല്ല ആന്റണി പെരുമ്പാവൂർ. കഥ ഇഷ്ടപ്പെട്ടാലേ അദ്ദേഹം സിനിമ നിർമ്മിക്കാറുള്ളൂ.അദ്ദേഹത്തിന് ഒരോ കഥ സംബന്ധിച്ചും വ്യക്തമായ ഒരു ജഡ്ജ്മെന്‍റുണ്ടെന്നാണ് ജിത്തു പറയുന്നത്. അത് സംബന്ധിച്ച് തന്‍റെ പഴയൊരു അനുഭവവും ജിത്തു പങ്കുവയ്ക്കുന്നു.
പണ്ട് എന്‍റെ രണ്ടാമത്തെ പടം മമ്മി ആന്‍റ് മീ. അതിന്‍റെ പ്രൊഡ്യൂസര്‍ ജോയി തോമസ് ആന്‍റണിയുടെ സുഹൃത്താണ് അന്ന് ആന്‍റണിയോട് കഥ പറയാന്‍ പറഞ്ഞു. അന്ന് ആന്‍റണിയെ അറിയാം പക്ഷെ പരിചയം ഇല്ല. ഞങ്ങള്‍ ഒന്നിച്ച് സിനിമ ചെയ്തിട്ടില്ലല്ലോ. ആന്‍റണിയോട് കഥ പറയണം എന്ന് പറഞ്ഞപ്പോള്‍ പ്രൊജക്ട് നടക്കില്ലെന്ന് ഞാന്‍ കരുതി. എന്നാല്‍ കഥ കേട്ട ആന്‍റണി ഉഗ്രന്‍ പടമാണ് എന്തായാലും ചെയ്യണം എന്ന് പറഞ്ഞു.
അതായത് അദ്ദേഹത്തിന് ഒരോ ജഡ്ജ്മെന്‍റുണ്ട്. ആന്‍റണിക്ക് ഇഷ്ടപ്പെട്ടാലാണ് പടം നടക്കുക ജിത്തു ജോസഫ് അഭിമുഖത്തില്‍ പറഞ്ഞു.
അതേ സമയം നേരിലൂടെ വലിയ ഇടവേളയ്ക്ക് ശേഷമാണ് മോഹന്‍ലാല്‍ അഭിഭാഷകന്‍റെ കുപ്പായമണിയുന്നത്. ക്രിസ്മസ് റിലീസ് ആയി ഡിസംബര്‍ 21 നാണ് ചിത്രം എത്തുന്നത്. കോര്‍ട്ട് റൂം ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രവുമാണിത്. ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ ആണ് ചിത്രത്തിന്‍റെ നിര്‍മ്മാണം.
എലോണിന് ശേഷം ആശിര്‍വാദ് നിര്‍മ്മിക്കുന്ന ചിത്രമാണിത്. ദൃശ്യം 2 ല്‍ അഭിഭാഷകയുടെ കഥാപാത്രത്തെ അവതരിപ്പിച്ച ശാന്തി മായാദേവിയാണ് നേരിന്‍റെ തിരക്കഥ രചിച്ചിരിക്കുന്നത്. യഥാര്‍ഥ ജീവിതത്തിലും അഭിഭാഷകയായ ശാന്തി ജീത്തുവിന്‍റെ ആവശ്യപ്രകാരമാണ് ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചത്.

ബോക്സ് ഓഫീസില്‍ രജനിയും കമലും വീണ്ടും ഏറ്റുമുട്ടിയപ്പോള്‍ വിജയം ആര്‍ക്ക്?:കളക്ഷന്‍ ഇങ്ങനെ.!
വിജയ് ദേവരകൊണ്ടയുടെ പരാതി: യൂട്യൂബര്‍ മണിക്കൂറുകള്‍ക്കുള്ളില്‍ അറസ്റ്റില്‍
