അപ്പനാണ്, ഉച്ചക്ക് ഓട്ടം കഴിഞ്ഞു ചോറുണ്ണാൻ വന്നപ്പോൾ നിർബന്ധിപ്പിച്ചു ക്യാമറയ്ക്ക് മുന്നിൽ പിടിച്ചു നിർത്തിയതാ....'
അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ അയലത്തുവീട്ടുകാരന്‍ പയ്യനെപ്പോലെ പ്രേക്ഷകരുടെ മനസില്‍ കയറിയ നടനാണ് ആരാധകര്‍ സ്നേഹത്തോടെ 'പെപ്പേ' എന്ന് വിളിക്കുന്ന ആന്‍റണി വര്‍ഗീസ്. ലാളിത്യമുള്ള പെരുമാറ്റം കൊണ്ടും ജീവിതംകൊണ്ടും ആരാധകമനസ് പിടിച്ച് പറ്റിയ നടന്‍ തൊഴിലാളി ദിനാശംസകള്‍ നേര്‍ന്ന് ഫേസ്ബുക്കിലിട്ട ഒരു ചിത്രം വൈറലായിരിക്കുകയാണ്.
ഓട്ടോ ഡ്രൈവറായ അച്ഛന്‍റെ ചിത്രം പോസ്റ്റ് ചെയ്താണ് ആന്‍റണി തൊഴിലാളി ദിനാശംസകള്‍ നേര്‍ന്നത്. 'തൊഴിലാളിദിനാശംസകൾ.... അപ്പനാണ്, ഉച്ചക്ക് ഓട്ടം കഴിഞ്ഞു ചോറുണ്ണാൻ വന്നപ്പോൾ നിർബന്ധിപ്പിച്ചു ക്യാമറയ്ക്ക് മുന്നിൽ പിടിച്ചു നിർത്തിയതാ....' ആന്‍റണി ഫേസ്ബുക്കില്‍ കുറിച്ചു.
ഒരു സാധാരണക്കാരനെപ്പോലെ ജീവിക്കുന്ന ആന്‍റണിയെ അഭിനന്ദിച്ച് പോസ്റ്റിന് നിരവധി പേരാണ് കമന്‍റ് ചെയ്തിരിക്കുന്നത്. സ്വാതന്ത്രം അര്‍ദ്ധരാത്രിയില്‍ എന്ന ചിത്രമാണ് ആന്‍റണി നായകനായി അവസാനം പുറത്തിറങ്ങിയ ചിത്രം. ഇപ്പോള്‍ ലിജോ പെല്ലിശേരിയുടെ ജെല്ലിക്കെട്ട് എന്ന ചിത്രത്തില്‍ അഭിനയിച്ച് കൊണ്ടിരിക്കുകയാണ് ആന്‍റണി.

