Asianet News MalayalamAsianet News Malayalam

ആക്ഷൻ വിട്ടൊരു കളിയില്ല സാറെ..; വീണ്ടും നിറഞ്ഞാടാൻ പെപ്പെ, 'ദാവീദ്' ഫസ്റ്റ് ഷെഡ്യൂളിന് പാക്കപ്പ്

കൊണ്ടൽ ആണ് ആന്റണിയുടെ റിലീസിന് ഒരുങ്ങുന്ന ചിത്രം.

Antony Varghese movies Daveed First Schedule wrap
Author
First Published Aug 18, 2024, 9:48 PM IST | Last Updated Aug 18, 2024, 9:49 PM IST

ന്റണി വര്‍ഗീസ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ദാവീദിന്റെ ഫസ്റ്റ് ഷെഡ്യൂളിന് പാക്കപ്പായി. ഇതിന്റെ ഭാ​ഗമായി പുതിയ പോസ്റ്ററും അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്. ലിജോ മോളാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ഗോവിന്ദ് വിഷ്‍ണു ആണ് ഈ ബോക്സിം​ഗ് ചിത്രത്തിന്‍റെ സംവിധാനം. 

ഗോവിന്ദ് വിഷ്‍ണുവും ദീപു രാജീവുമാണ് ദാവീദ് എന്ന ചിത്രത്തിന് തിരക്കഥ എഴുതിയിരിക്കുന്നത്. സൈജു കുറുപ്പ്, വിജയരാഘവന്‍ എന്നിവര്‍ക്കൊപ്പം ചിത്രത്തില്‍ കിച്ചു ടെല്ലസും ജെസ് കുക്കുവും കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ഛായാഗ്രാഹണം സാലു കെ തോമസാണ്. ആന്റണി വര്‍ഗീസ് നായകനാകുന്ന ദാവീദിന്റെ സംഗീതം നിര്‍വഹിക്കുന്നത് ജസ്റ്റിൻ വര്‍ഗീസ് ആണ്. മോഹൻലാല്‍ നായകനായ മലൈക്കോട്ടൈ വാലിബന് ശേഷം അച്ചു ബേബി ജോൺ നിര്‍മിക്കുന്ന ചിത്രമാണ് ദാവീദെന്ന ഒരു പ്രത്യേകതയുമുണ്ട്. മുഹമ്മദ് കരാകിക്കൊപ്പം മാര്‍ഷ്യല്‍ ആര്‍ടിസ്റ്റുകളും ചിത്രത്തില്‍ വേഷമിടുന്നു. 

സിനിമയുടെ സൗണ്ട് ഡിസൈന്‍ രംഗനാഥ് രവിയാണ്. രാജേഷ് പി വേലായുധനാണ് ദാവീദ് സിനിമയുടെ പ്രൊഡക്ഷന്‍ ഡിസൈനര്‍. ചീഫ് അസോസിയേറ്റ് സുജിന്‍ സുജാതന്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ നോബിള്‍ ജേക്കബായ ചിത്രത്തിന്റെ കോസ്റ്റ്യൂം മെര്‍ലിന്‍ ലിസബത്ത് ആണ്. സൗണ്ട് ഡിസൈന്‍ രംഗനാഥ് രവി. മേക്കപ്പ് അര്‍ഷദ് വര്‍ക്കല്‍. അക്ഷയ് പ്രകാശിനൊപ്പം ദാവീദ് ചിത്രത്തിന്റെ മാര്‍ക്കറ്റിംഗ് അഖില്‍ വിഷ്‍ണുവുമാണ്.

അങ്കമാലി ഡയറീസ് എന്ന ഹിറ്റ് ചിത്രത്തിലൂടെയാണ് ആന്റണി വര്‍ഗീസ് നടനായി അരങ്ങേറുമ്പോള്‍ സംവിധാനം ലിജോ ജോസ് പെല്ലിശ്ശേരിയായിരുന്നു. തുടര്‍ന്ന് ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തിലടക്കം ആന്റണി വര്‍ഗീസ് മികച്ച നിരവധി കഥാപാത്രങ്ങളായി പ്രേക്ഷകരുടെ പ്രീതി നേടി. ആര്‍ഡിഎക്സ് വൻ വിജയവുമായി മാറിയിരുന്നു. വീണ്ടും ആന്റണി വര്‍ഗീസ് ആക്ഷൻ ചിത്രവുമായി എത്തുമ്പോള്‍ വൻ വിജയ പ്രതീക്ഷയും മിനിമം ​ഗ്യാരന്റി പടവുമാണ് സിനിമാസ്വാദകർ പ്രതീക്ഷിക്കുന്നത്. കൊണ്ടൽ ആണ് ആന്റണിയുടെ റിലീസിന് ഒരുങ്ങുന്ന ചിത്രം. രാജ് ബി ഷെട്ടിയും പ്രധാന വേഷത്തിൽ എത്തുന്ന ചിത്രം ഓണം റിലീസായി തിയറ്ററുകളിൽ എത്തും. 

കലാസംവിധായകൻ ഹരി വർക്കല അന്തരിച്ചു

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..

Latest Videos
Follow Us:
Download App:
  • android
  • ios