സൂപ്പർ ശരണ്യയിലെ അജിത് മേനോനെ അവതരിപ്പിച്ച് കയ്യടി നേടിയ വിനീത് വാസുദേവനാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. 

ന്റണി വർഗീസ് കേന്ദ്ര കഥാപാത്രമായി എത്തുന്ന 'പൂവൻ' എന്ന ചിത്രത്തിന്റെ റിലീസ് തിയതി മാറ്റി. ജനുവരി ആദ്യവാരം പൂവർ തിയറ്ററിൽ എത്തുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. പുതുക്കിയ റിലീസ് തിയതിയും അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്. ജനുവരി 20നാകും ചിത്രം ഇനി തിയറ്ററുകളിൽ എത്തുക. സൂപ്പർ ശരണ്യയിലെ അജിത് മേനോനെ അവതരിപ്പിച്ച് കയ്യടി നേടിയ വിനീത് വാസുദേവനാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. 

സൂപ്പർ ശരണ്യക്ക് ശേഷം ഷെബിൻ ബക്കർ പ്രൊഡക്ഷൻസും സ്റ്റക്ക് കൗവ്‌സ്‌ പ്രൊഡക്ഷൻസും സംയുക്തമായി നിർമ്മിക്കുന്ന ചിത്രം കൂടിയാണിത്. വരുൺ ധാരയാണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത്. വിനീത്‌ വാസുദേവൻ, അഖില ഭാർഗ്ഗവൻ എന്നിവർ 'പൂവനിൽ' പ്രധാന കഥാപാത്രങ്ങളാകുന്നുണ്ട്‌. മണിയൻ പിള്ള രാജു, വിനീത് വിശ്വം, സജിൻ ചെറുകയിൽ, അനിഷ്മ, റിങ്കു, സംവിധായകനും നിർമ്മാതാവുമായ ഗിരീഷ്‌ എഡി എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

സുഹൈൽ കോയയുടെ വരികൾക്ക് മിഥുൻ മുകുന്ദനാണ്‌ ഈണം പകർന്നിരിക്കുന്നത്‌. മമ്മൂട്ടി ചിത്രമായ റോഷാക്കിലും മിഥുൻ മുകുന്ദൻ സംഗീതം ചെയ്യുന്നുണ്ട്. സജിത്ത് പുരുഷൻ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്.

ചിത്രസംയോജനം: ആകാശ് ജോസഫ് വർഗീസ്, കലാസംവിധാനം: സാബു മോഹൻ, കോസ്സ്യും ഡിസൈൻ: ധന്യാ ബാലകൃഷ്ണൻ, മേക്കപ്പ്: സിനൂപ് രാജ്, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ: സുഹൈൽ എം, അസ്സോസ്സിയേറ്റ് ഡയറക്ടേർസ്: വിഷ്ണു ദേവൻ, സനത്ത്‌ ശിവരാജ്; സംവിധാന സഹായികൾ: റിസ് തോമസ്, അർജുൻ കെ. കിരൺ ജോസി, ഫിനാൻസ് കൺട്രോളർ: ഉദയൻ കപ്രശ്ശേരി, പ്രൊഡക്ഷൻ മാനേജേഴ്‌സ്: എബി കോടിയാട്ട്, മനു ഗ്രിഗറി; പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ്: രാജേഷ് മേനോൻ, പ്രൊഡക്ഷൻ കൺട്രോളർ: അലക്‌സ് ഇ. കുര്യൻ, സ്റ്റിൽസ്: ആദർശ് സദാനന്ദൻ, സൗണ്ട് ഡിസൈൻ: ശങ്കരൻ എ എസ്, കെ സി സിദ്ധാർത്ഥൻ, അസോസിയേറ്റ് ക്യാമറാമാൻ: ക്ലിന്റോ ആന്റണി, ഡിസൈൻസ്‌: യെല്ലോ ടൂത്ത്സ്‌, പി.ആർ.ഒ: വാഴൂർ ജോസ്, മാർക്കറ്റിംഗ്‌: ഹെയിൻസ്‌ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.