ഹാപ്പി വെഡ്ഡിങ്, രാമന്റെ ഏദന്‍ത്തോട്ടം തുടങ്ങിയ സിനിമകളിലൂടെയാണ് അനു സിത്താര ശ്രദ്ധേയയായത്.

പെരുന്നാള്‍ ആശംസകള്‍ നേര്‍ന്ന വീഡിയോയ്ക്ക് വർഗീയ പരാമർശം നടത്തിയ വ്യക്തിക്ക് കിടിലൻ മറുപടിയുമായി നടി അനു സിത്താര. ‘പരിവർത്തനം എങ്ങോട്ട് ?’ എന്നായിരുന്നു ചോദ്യം. ‘മനുഷ്യനിലേക്ക്’ എന്നായിരുന്നു അനു നൽകിയ മറുപടി. താരത്തിന്റെ മറുപടി ആരാധകർ നിറഞ്ഞ കയ്യടികളോടെയാണ് സ്വീകരിച്ചത്. 

ഇതിനോടകം നിരവധി പേരാണ് അനുവിന് സപ്പോർട്ടുമായി രം​ഗത്തെത്തിയത്. ‘മനുഷ്യനാവുക, അതിർത്തികൾക്കപ്പുറം സ്നേഹിക്കാനും, ഒപ്പം ചേർന്നു നിൽക്കുവാനും നമ്മൾ പ്രാപ്തരാവുക. അനു സിതാരയുടെ മറുപടിയിൽ എല്ലാമുണ്ട്‘, എന്നാണ് ഒരു ആരാധകന്റെ കമന്റ്.

ഹാപ്പി വെഡ്ഡിങ്, രാമന്റെ ഏദന്‍ത്തോട്ടം തുടങ്ങിയ സിനിമകളിലൂടെയാണ് അനു സിത്താര ശ്രദ്ധേയയായത്. നായികാ വേഷങ്ങള്‍ക്ക് പുറമെ സഹനടിയായും അനു പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തിയിരുന്നു. മണിയറയിലെ അശോകനാണ് നടിയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona