Asianet News MalayalamAsianet News Malayalam

'എന്റെ പ്രിയനേ, സന്തോഷകരമായ വിവാഹ വാര്‍ഷിക ആശംസകള്‍', അപൂര്‍വ ഫോട്ടോയുമായി അനു സിത്താര

വിവാഹ വാര്‍ഷിക ആശംസകള്‍ നേര്‍ന്ന് അനു സിത്താര.

Anu Sithara wedding anniversary
Author
Kochi, First Published Jul 8, 2021, 11:20 AM IST

മലയാളത്തിന്റെ നായികമാരില്‍ ഇന്ന് മുൻനിരയിലാണ് അനു സിത്താരയുടെ സ്ഥാനം. ചെറിയ വേഷങ്ങളിലൂടെ നായികയായി വളര്‍ന്ന താരം. ഒട്ടേറെ ഹിറ്റുകള്‍ സ്വന്തമാക്കുകയും ചെയ്‍തു അനു സിത്താര. ഇപോഴിതാ വിവാഹ വാര്‍ഷികത്തിന് ഭര്‍ത്താവ് വിഷ്‍ണുപ്രസാദിന് ആശംസകള്‍ നേരുകയാണ് അനു സിത്താര.

അനു സിത്താരയും വിഷ്‍ണു പ്രസാദും 2015 ജൂലൈ എട്ടിനായിരുന്നു വിവാഹിതരായത്.  അനുസിത്താര വിവാഹ ആല്‍ബത്തില്‍ നിന്നുള്ള അപൂര്‍വ ഫോട്ടോയാണ് പങ്കുവെച്ചിരിക്കുന്നത്. എന്റെ പ്രിയനേ, സന്തോഷകരമായ വിവാഹ വാര്‍ഷിക ആശംസകള്‍ എന്നാണ് അനു സിത്താര എഴുതിയിരിക്കുന്നത്. ഒട്ടേറെ പേരാണ് ആശംസകളുമായി എത്തിയിരിക്കുന്നു.

പ്രണയ വിവാഹമായിരുന്നു അനു സിത്താരയുടെയും വിഷ്‍ണു പ്രസാദിന്റേതും.

നടിയെന്നതിലുപരിയായി നര്‍ത്തകിയെന്ന നിലയിലും ശ്രദ്ധേയയാണ് അനു സിത്താര.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

Follow Us:
Download App:
  • android
  • ios