Asianet News MalayalamAsianet News Malayalam

ആദ്യ സിനിമയുമായി അനുഭൂതി കശ്യപ്; 'ഡോക്ടര്‍ ജി'യില്‍ ആയുഷ്‍മാന്‍ ഖുറാനയും രാകുല്‍ പ്രീതും

പ്രമുഖ ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപിന്‍റെ സഹോദരിയായ അനുഭൂതി കശ്യപ് അനുരാഗ് ചിത്രങ്ങളുടെ സഹസംവിധായിക ആയാണ് സിനിമയില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത്

anubhuti kashyap to direct her first feature length film doctor g
Author
Mumbai, First Published Feb 1, 2021, 4:42 PM IST

അനുഭൂതി കശ്യപ് സംവിധാനം ചെയ്യുന്ന ആദ്യ ഫീച്ചര്‍ ചിത്രത്തില്‍ നായിക രാകുല്‍ പ്രീത് സിംഗ്. ജംഗ്ലീ പിക്ചേഴ്സ് നിര്‍മ്മിക്കുന്ന 'ഡോക്ടര്‍ ജി' എന്ന ചിത്രം ഡിസംബറില്‍ പ്രഖ്യാപിച്ചതാണ്. ആയുഷ്‍മാന്‍ ഖുറാനയാണ് നായകന്‍. രാകുല്‍ പ്രീതും ആയുഷ്‍മാനും ആദ്യമായാണ് ഒരു ചിത്രത്തില്‍ ഒരുമിച്ചെത്തുന്നത്. 

ക്യാമ്പസ് കോമഡി ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ ഡോ. ഫാത്തിമ എന്ന മെഡിക്കല്‍ വിദ്യാര്‍ഥിയായാണ് രാകുല്‍ പ്രീത് എത്തുന്നത്. സീനിയര്‍ വിദ്യാര്‍ഥി ഡോ. ഉദയ് ഗുപ്തയാണ് ആയുഷ്‍മാന്‍റെ കഥാപാത്രം. സുമിത് സക്സേന, വിശാല്‍ വാഗ്, സൗരഭ് ഭാരത് എന്നിവര്‍ക്കൊപ്പം അനുഭൂതി കശ്യപും ചേര്‍ന്നാണ് ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്.

പ്രമുഖ ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപിന്‍റെ സഹോദരിയായ അനുഭൂതി കശ്യപ് അനുരാഗ് ചിത്രങ്ങളുടെ സഹസംവിധായിക ആയാണ് സിനിമയില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത്. അനുരാഗിന്‍റെ ഗ്യാങ്സ് ഓഫ് വാസിപൂരിലും ദേവ് ഡിയിലും പ്രവര്‍ത്തിച്ച അനുഭൂതി പിന്നീട് വലിയ പ്രേക്ഷകശ്രദ്ധ നേടിയ മൊയി മര്‍ജാനി എന്ന ഹ്രസ്വചിത്രം ഒരുക്കി. ഡാര്‍ക് കോമഡി മിനി സിരീസ് ആയ 'അഫ്സോസ്' സംവിധാനം ചെയ്തു. ആമസോണ്‍ പ്രൈമില്‍ പോയ വര്‍ഷം ഫെബ്രുവരിയില്‍ അത് സ്ട്രീം ചെയ്തു. 

Follow Us:
Download App:
  • android
  • ios