തമിഴ് ചിത്രത്തിലെ പുതിയ ലുക്ക് ആണ് പുറത്തുവിട്ടിരിക്കുന്നത്.

അനുപമ പരമേശ്വരൻ തമിഴകത്ത് സജീവമാകുന്നു. കണ്ണൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് അനുപമ പരമേശ്വരൻ നായികയാകുന്നത്. ഭരതനാട്യം നര്‍ത്തകിയായിട്ടാണ് അനുപമ പരമേശ്വരൻ അഭിനയിക്കുന്നത്. ചിത്രത്തിലെ ലുക്ക് പുറത്തുവിട്ടു.

View post on Instagram

വധുവായി അണിഞ്ഞൊരുങ്ങി നില്‍ക്കുന്ന ഫോട്ടോയാണ് പുറത്തുവിട്ടിരിക്കുന്നത്. പല്ലവി എന്നാണ് കഥാപാത്രത്തിന്റെ പേര്. അഥര്‍വ മുരളിയാണ് ചിത്രത്തില്‍ നായകനായി എത്തുന്നത്. ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.