മലയാളത്തിന്റെ പ്രിയപ്പെട്ട നടിയാണ് അനുപമ പരമേശ്വരൻ. അനുപമ പരമേശ്വരൻ ഷെയര്‍ ചെയ്‍ത ഒരു ഫോട്ടോയും അതിന്റെ ക്യാപ്ഷനുമാണ് ഇപ്പോള്‍ ആരാധകര്‍ ചര്‍ച്ചയാക്കുന്നത്.

സ്വപ്‍നത്തില്‍ ഞാൻ രാജ്ഞിയായിരുന്നു. ഇപ്പോഴും അതെ എന്നു ക്യാപ്ഷനായി എഴുതിയാണ് അനുപമ പരമേശ്വരൻ ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. ഒട്ടേറെ ആരാധകരാണ് ഫോട്ടോയ്‍ക്ക് കമന്റുകളുമായി രംഗത്ത് എത്തിയത്. മലയാളത്തില്‍ മണിയറയിലെ അശോകൻ എന്ന സിനിമയുടെ സഹസംവിധായികയായി പ്രവര്‍ത്തിക്കുകയാണ് ഇപ്പോള്‍ അനുപമ പരമേശ്വരൻ. ജോമോന്റെ സുവിശേഷങ്ങളിലാണ് അനുപമ പരമേശ്വരൻ ഏറ്റവും ഒടുവില്‍ മലയാളത്തില്‍ അഭിനയിച്ചത്. തെലുങ്കില്‍ ഒട്ടേറെ സിനിമകളില്‍ അനുപമ പരമേശ്വരൻ നായികയാകുന്നുണ്ട്.