പതിനഞ്ച് കോടി ബജറ്റില്‍ നിര്‍മിച്ച ചിത്രം ഇതിനകം 26.50 കോടിയാണ് നേടിയിരിക്കുന്നത്.

മലയാളികളുടെ പ്രിയ താരം അനുപമ പരമേശ്വരൻ നായികയായി എത്തിയ തെലുങ്ക് ചിത്രമാണ് 'കാര്‍ത്തികേയ 2'. നിഖില്‍ സിദ്ധാര്‍ഥ് ആണ് ചിത്രത്തില്‍ നായകൻ. ചിത്രത്തിന് മികച്ച പ്രതികരണമാണ് തിയറ്ററുകളില്‍ നിന്ന് ലഭിക്കുന്നത്. 15 കോടി ബജറ്റില്‍ നിര്‍മിച്ച ചിത്രം മൂന്ന് ദിവസം കൊണ്ട് 26.50 കോടിയാണ് നേടിയിരിക്കുന്നത്.

'കാര്‍ത്തികേയ 2'വിന്റെ ഹിന്ദി ഡബ്ബ് പതിപ്പും പുറത്തിറക്കിയിരുന്നു. 53 ഹിന്ദി ഷോകളായിരുന്നു തുടക്കത്തില്‍ എങ്കില്‍ ഇപ്പോഴത് 1575 ഷോകളായി വര്‍ദ്ധിച്ചിരിക്കുകയാണ്. 'കാര്‍ത്തികേയ 2' സംവിധാനം ചെയ്‍തത് ചന്തുവാണ്. കാല ഭൈരവയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചത്. 'കാര്‍ത്തികേയ' എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ഇത്. 'ദേവസേന' എന്ന കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ അനുപമ പരമേശ്വരൻ എത്തിയത്. വൻ ബജറ്റില്‍ ഒരുങ്ങുന്ന ബോളിവുഡ് ചിത്രങ്ങള്‍ പ്രതീക്ഷകള്‍ നിറവേറ്റാതിരിക്കുമ്പോള്‍ തെന്നിന്ത്യൻ ചിത്രങ്ങള്‍ മികച്ച പ്രകടനം കാഴ്‍ചവയ്‍ക്കുന്നതാണ് ബോക്സ് ഓഫീസില്‍ നിന്ന് വ്യക്തമാകുന്നത്.

Scroll to load tweet…

അനുപമ പരമേശ്വരൻ നായികയാകുന്ന മറ്റൊരു തെലുങ്ക് ചിത്രമാണ് 'ബട്ടര്‍ഫ്ലൈ'. ഘന്ത സതീഷ് ബാബുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 'ബട്ടര്‍ഫ്ലൈ' എന്ന ചിത്രം ഡയറക്ട് ഒടിടി റിലീസായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡിസ്‍നി പ്ലസ് ഹോട്‍സ്റ്റാറിലൂടെ ചിത്രം ഡയറക്ടര് റിലീസ് ചെയ്യാനാണ് തീരുമാനമെന്നാണ് റിപ്പോര്‍ട്ട്.

മലയാളത്തിനേക്കാളും തെലുങ്ക് സിനിമയിലാണ് ഇപ്പോള്‍ അനുപമ പരമേശ്വരൻ ഏറെ സജീവം. 'ബട്ടര്‍ഫ്ലൈ' എന്ന ചിത്രത്തില്‍ അനുപമ പരമേശ്വരന്റെ കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് കഥ പറയുന്നത്. സമീര്‍ റെഡ്ഡിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. മധുവാണ് 'ബട്ടര്‍ഫ്ലൈ' ചിത്രത്തിന്റെ ചിത്ര സംയോജനം നിര്‍വഹിക്കുന്നത്.

രവി പ്രകാശ് ബോദപതി, പ്രസാദ് തിരുവല്ലൂരി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നന്ത്. ജനറേഷൻ നെക്സ്റ്റ് മൂവിസാണ് ബാനര്‍. നാരായണയാണ് 'ബട്ടര്‍ഫ്ലൈ' ചിത്രത്തിന്റെ എക്സിക്യുട്ടീവ് പ്രൊഡ്യൂസര്‍. പാഞ്ചജന്യ പൊത്തരാജുവാണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ കണ്‍ട്രോളര്‍.

അനന്ത ശ്രീരാമാണ് ചിത്രത്തിന്റെ ഗാനരചയിതാവ്. കെ എസ് ചിത്രയ്‍ക്ക് പുറമേ ചിത്രത്തില്‍ അനുപമ പരമേശ്വരനും ഗാനം ആലപിക്കുന്നു. അര്‍വിസാണ് 'ബട്ടര്‍ഫ്ലൈ' ചിത്രത്തിന്റെ സംഗീത സംവിധാനം. സംവിധായകൻ ഘന്ത സതീഷ് ബാബു തന്നെ തിരക്കഥയെഴുതുമ്പോള്‍ സംഭാഷണ രചന ദക്ഷിണ്‍ ശ്രീനിവാസാണ്. കലാ സംവിധാനം വിജയ് മക്കേന, സൗണ്ട് ഇഫക്റ്റ്സ് എതിരാജ്, ഡബ്ബിംഗ് എൻജിനീയര്‍ പപ്പു, പിആര്‍ഒ വംശി, വിഷ്യല്‍ ഇഫക്റ്റ്സ് പ്രദീപ്, കോസ്റ്റ്യൂം ഡിസൈനര്‍ ഹര്‍ഷിത രവുരി എന്നിവരാണ് അനുപമ പരമേശ്വരൻ ചിത്രത്തിന്റെ മറ്റ് പ്രവര്‍ത്തകര്‍.

Read More : 'സൂര്യപ്രകാശത്തിനൊപ്പം അവളും തിളങ്ങുന്നു', നയൻതാരയുടെ ഫോട്ടോകള്‍ പങ്കുവെച്ച് വിഘ്‍നേശ് ശിവൻ