അനുപമ പരമേശ്വരന്റെ പുതിയ ചിത്രത്തെ കുറിച്ചുള്ള പ്രേക്ഷക പ്രതികരണങ്ങള്‍. 

തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളായ അനുപമ പരമേശ്വരൻ മലയാളത്തേക്കാളും അന്യഭാഷാ സിനിമകളിലാണ് ഇപ്പോള്‍ സജീവം. 'കാര്‍ത്തികേയ 2' എന്ന സര്‍പ്രൈസ് ഹിറ്റിന് ശേഷം നിഖില്‍ സിദ്ധാര്‍ഥയും അനുപമ പരമേശ്വരനും ഒന്നിക്കുന്ന തെലുങ്ക് ചിത്രം '18 പേജെസ്' ഇന്ന് തിയറ്ററുകളില്‍ എത്തിയിരിക്കുകയാണ്. അനുപമ പരമേശ്വരന്റെ ചിത്രത്തിന് തിയറ്ററുകളില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. മനോഹരമായ ഒരു പ്രണയ കഥ എന്നാണ് ചിത്രത്തെ കുറിച്ചുള്ള അഭിപ്രായങ്ങള്‍.

പല്‍നാട്ടി സൂര്യ പ്രതാപ് സംവിധാനം ചെയ്‍ത ചിത്രത്തില്‍ നിഖില്‍ സിദ്ധാര്‍ഥയും അനുപമ പരമേശ്വരനും മികച്ച പ്രകടനമാണ് നടത്തിയിരിക്കുന്നത് എന്നും ക്ലീൻ ഹിറ്റായിരിക്കുമെന്നുമാണ് പ്രതികരണങ്ങള്‍. ഗോപി സുന്ദര്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. എ വസന്താണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. നവീൻ നൂലി ചിത്രസംയോജനം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് സുകുമാര്‍ ആണ്.

Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…

അനുപമ പരമേശ്വരൻ നായികയായി ഒട്ടേറെ ചിത്രങ്ങളാണ് പ്രഖ്യാപിക്കപ്പെട്ടിട്ടുള്ളതും റിലീസ് കാത്തിരിക്കുന്നതും. ഘന്ത സതീഷ് ബാബു സംവിധാനം ചെയ്യുന്ന 'ബട്ടര്‍ഫ്ലൈ' എന്ന ചിത്രം അനുപമ പരമേശ്വരൻ നായികയായി പ്രദര്‍ശനത്തിന് എത്താനുണ്ട്. ഡിസ്‍നി പ്ലസ് ഹോട്‍സ്റ്റാറിലൂടെ ചിത്രം ഡിസംബര്‍ 29ന് ഡയറക്ട് റിലീസ് ചെയ്യും. രവി പ്രകാശ് ബോദപതി, പ്രസാദ് തിരുവല്ലൂരി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ജനറേഷൻ നെക്സ്റ്റ് മൂവിസാണ് ചിത്രത്തിന്റെ ബാനര്‍. നാരായണയാണ് 'ബട്ടര്‍ഫ്ലൈ' ചിത്രത്തിന്റെ എക്സിക്യുട്ടീവ് പ്രൊഡ്യൂസര്‍. പാഞ്ചജന്യ പൊത്തരാജുവാണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ കണ്‍ട്രോളര്‍.

ജയം രവി നായകനായ 'സൈറണി'ലും അനുപമ പരമേശ്വരന് പ്രധാനപ്പെട്ട ഒരു വേഷമുണ്ട്. ആന്റണി ഭാഗ്യരാജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജി വി പ്രകാശ് കുമാര്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. സെല്‍വകുമാര്‍ എസ് കെ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്.

Read More: പകരക്കാരിയായി എത്തിയ സഹോദരിയെ അവര്‍ തിരിച്ചറിയുമോ?, 'സ്‍കൂള്‍' റിവ്യു