മലയാളത്തില്‍ കുറച്ച് സിനിമകളിലേ അഭിനയിച്ചിട്ടുള്ളൂവെങ്കിലും പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് അനുപമ പരമേശ്വരൻ. തമിഴിലും തെലുങ്കിലും പ്രേക്ഷകരുടെ പ്രിയം സ്വന്തമാക്കുകയും ചെയ്‍തിട്ടുണ്ട് അനുപമ പരമേശ്വരൻ. അനുപമ പരമേശ്വരൻ ഷെയര്‍ ചെയ്യുന്ന ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുമുണ്ട്. ഇപ്പോഴിതാ അനുപമ പരമേശ്വന്റെ പുതിയ മേയ്‍ക്ക് ഓവര്‍ ഫോട്ടോകളാണ് ആരാധകര്‍ ആഘോഷമാക്കുന്നത്. ബ്രൈഡല്‍ ഗൗണില്‍ മിന്നിത്തിളങ്ങുകയാണ് അനുപമ പരമേശ്വരൻ.

കൊച്ചിയിലെ ഡിസൈനര്‍മാരായ ടിആന്‍ഡ്എം ബൈ മരിയ ടിയ മരിയ ആണ് അനുപമ പരമേശ്വരന്റെ ലുക്കിന് പിന്നില്‍. മേക്കപ്പ് ആര്‍ട്ടിസ്റ്റ് ശിവയാണ് അനുപമ പരമേശ്വരന്റെ മേക്കപ്പ്.