തുടക്കം നാല് കോടിയുടെ ബജറ്റില്‍, 73 കോടി നേടിയ ഹിറ്റ്, അരങ്ങേറ്റത്തിലേ താരമായി മലയാളി നടി

ഇന്ന് വൻ ഹിറ്റ് സിനിമകളുടെ ഭാഗമാണ് മലയാളത്തിന്റെ ആ പ്രിയ നടി.

Anupama Parameswarans life story film career

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഒരു താരമാണ് അനുപമ പരമേശ്വരൻ. ഇന്നലെയായിരുന്നു നടിയുടെ ഇരുപത്തിയെട്ടാം ജന്മദിനം. പത്തൊമ്പതാം വയസ്സില്‍ അരങ്ങേറ്റത്തില്‍ തന്നെ സെൻസേഷനായ നടിയാണ് മലയാളത്തിന്റെ അനുപമ പരമേശ്വരൻ. അനുപമ പരമേശ്വരൻ പ്രേമത്തിലൂടെയായിരുന്നു അരങ്ങേറ്റിയത്.

വെറും നാല് കോടിക്കായിരുന്നു പ്രേമം സിനിമ നിര്‍മിച്ചത്. എന്നാല്‍ നേടിയതാകട്ടെ 73 കോടിയും. അങ്ങനെ വമ്പൻ ഹിറ്റ് സിനിമയുടെ ഭാഗമായി അരങ്ങേറ്റത്തിലേ നടി അനുപമ പരമേശ്വരൻ. തുടര്‍ന്നങ്ങോട്ട് അനുപമ പരമേശ്വരൻ തെലുങ്ക് സിനിമയിലാണ് സജീവമായത്.

അനുപമ പരമേശ്വരൻ നായികയായി വേഷമിട്ടതില്‍ ഒടുവില്‍ എത്തിയത് ടില്ലു സ്‍ക്വയര്‍ ആണ്. സിദ്ദുവാണ് നായകനായി എത്തിയത്. ടില്ലു സ്‍ക്വയര്‍ വൻ ഹിറ്റായിരുന്നു. ടില്ലു സ്‍ക്വയറിനായി അനുപമ പരമേശ്വരൻ വാങ്ങിക്കുന്ന പ്രതിഫലത്തിന്റെ കണക്കുകള്‍ പുറത്തുവിട്ടിരുന്നു ഒടിടിപ്ലേ.

സാധാരണ തെലുങ്കില്‍ അനുപമയ്‍ക്ക് ഒരു കോടിയാണ് പ്രതിഫലമായി ലഭിക്കാറുള്ളത്. എന്നാല്‍ ടില്ലു സ്‍ക്വയറിന് രണ്ട് കോടി ലഭിച്ചെന്നാണ് റിപ്പോര്‍ട്ട്. ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമില്ല. സിദ്ദുവിന്റെ ഡിജെ ടില്ലുവിന്റെ രണ്ടാം ഭാഗമായി എത്തി ഹിറ്റായ ടില്ലു സ്‍ക്വയറിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് റാം ആണ്. സിദ്ധു നായകനായി വേഷമിടുന്ന ചിത്രത്തിന്റെ ബാനര്‍ സിത്താര എന്റര്‍ടെയ്‍ൻമെന്റ്‍സും ഫോര്‍ച്യൂണ്‍ ഫോര്‍ സിനിമാസും ആണ്. ഒരു റൊമാന്റിക് ക്രൈം കോമഡി ചിത്രമായിരുന്നു ടില്ലു സ്‍ക്വയര്‍. തമിഴില്‍ അനുപമ പരമേശ്വരന്റേതായി എത്തിയ ചിത്രം സൈറണാണ്. ജയം രവിയാണ് നായകനായി എത്തിയിരുന്നന്നത്. ജയം രവിയുടെ ജോഡിയായിട്ട് തന്നെയാണ് ചിത്രത്തില്‍ അനുപമ പരമേശ്വരൻ വേഷമിട്ടപ്പോള്‍ മറ്റ് കഥാപാത്രങ്ങളായി കീര്‍ത്തി സുരേഷ്, സമുദ്രക്കനി, ഉദയ മഹഷ്, സുജാത, ലല്ലു, യുവിന, പാര്‍ഥവി, പ്രിയദര്‍ശനിനി രാജ്‍കുമാര്‍, അജയ്, ഇന്ദുമതി മണികണ്ഠൻ, ചാന്ദ്നി തമിഴരശൻ, എന്നിവരും ഉണ്ടായിരുന്നു. സംവിധാനം ആന്റണി ഭാഗ്യരാജ് നിര്‍വഹിക്കുമ്പോള്‍ ചിത്രത്തിന് ജി വി പ്രകാശ് കുമാര്‍ സംഗീതം പകരുകയും സെല്‍വകുമാര്‍ എസ് കെ ഛായാഗ്രാഹണം നിര്‍വഹിക്കുകയും ചെയ്‍തിരിക്കുന്നു (ഫോട്ടോ അനുപമ പരമേശ്വരൻ നായികയാകുന്ന ചിത്രം പര്‍ദയുടെ കണ്‍സെപ്റ്റ് പോസ്റ്റര്‍ ആണ്).

Read More: സൂപ്പര്‍താരത്തിന്റെ സഹായിയായി, ഡ്രൈവറായി, ഇന്ന് 12800 കോടിയുടെ ആസ്‍തിയുമായി ആ നിര്‍മാതാവ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios