വ്യവസായ രംഗത്തെ കരുത്തരായ ഇന്ത്യൻ വനിതകളുടെ പട്ടികയില്‍ സിനിമ രംഗത്ത് നിന്ന് അനുഷ്‍ക ശര്‍മ്മ മാത്രം. ഫോര്‍ച്യൂണ്‍ ഇന്ത്യ തയ്യാറാക്കിയ പട്ടികയില്‍ അനുഷ്‍ക ശര്‍മ്മ മുപ്പത്തിയൊമ്പതാമതാണ് ഇടം പിടിച്ചത്.

അമ്പത് പേരുടെ പട്ടികയാണ് പുറത്തുവിട്ടത്. പട്ടികയില്‍ ഏറ്റവും പ്രായം കുറഞ്ഞ സ്‍ത്രീയുമാണ് അനുഷ്‍ക ശര്‍മ്മ. ഇരുപത്തയിഞ്ചാം വയസ്സിലാണ് അനുഷ്‍ക ശര്‍മ്മ എൻ എച്ച് 10 എന്ന സിനിമയിലൂടെ സിനിമാ നിര്‍മ്മാണത്തിലെത്തുന്നത്. അനുഷ്‍കയുടെ കമ്പനി ശരാശരി 40 കോടി രൂപ ഓരോ ചിത്രത്തില്‍ നിന്നും ശരാശരി നേടുന്നുണ്ടെന്നുമാണ് കണക്ക്. നഷ് എന്ന പേരില്‍ അനുഷ്‍ക ശര്‍മ്മയ്‍ക്ക് ഒരു ഫാഷൻ ബ്രാൻഡുമുണ്ട്.  ടിവിഎസ് സ്‌കൂട്ടി,നിവിയ,എല്ലെ18, ബ്രു കോഫി തുടങ്ങിയവയുടെ ബ്രാൻഡ് അംബാസഡറുമാണ് അനുഷ്‍ക ശര്‍മ്മ. ആമസോണ്‍ പ്രൈം വീഡിയോയുമായി ചേര്‍ന്ന് വെബ്‌സീരീസ് നിര്‍മിക്കാനുളള ഒരുക്കത്തിലുമാണ് അനുഷ്‍ക ശര്‍മ്മ.