സിനിമയുടെ ചിത്രീകരണം ഉടൻ ആരംഭിക്കും.

ലയാളികൾക്ക് ഏറെ പ്രിയങ്കരനാണ് സംവിധായകൻ അമൽ നീരദ്. അദ്ദേഹത്തിന്റെ പുതിയ സിനിമകൾക്കായി ഏവരും അക്ഷമരായി കാത്തിരിക്കുകയും ചെയ്യും. ബി​ഗ് ബിയുടെ രണ്ടാം ഭാ​ഗമായ ബിലാൽ ആകും അമൽ നീരദിന്റെ പുതിയ പടമെന്ന അഭ്യൂങ്ങൾ വരാൻ തുടങ്ങിയിട്ട് ദിവസങ്ങളായി എന്നാൽ പടത്തിന്റെ ഔദ്യോ​ഗിക വിവരങ്ങൾ ഒന്നും തന്നെ വന്നില്ല. ഇപ്പോഴിതാ പുതിയ സിനിമയുടെ പ്രഖ്യാപനം നടത്തിയിരിക്കുകയാണ് അമൽ നീരദ്.

ബാച്ച്ലർ പാർട്ടിയുടെ രണ്ടാം ഭാ​ഗമാണ് സിനിമയെന്നാണ് പ്രഖ്യാപനത്തിൽ നിന്നും വ്യക്തമാകുന്നത്. ബാച്ച്ലർ പാർട്ടി D’eux എന്നാണ് ചിത്രത്തിന്റെ പേര്. സിനിമയുടെ ചിത്രീകരണം ഉടൻ ആരംഭിക്കും. ചിത്രത്തില്‍ ശ്രീനാഥ് ഭാസി, സൗബിന്‍ ഷാഹിര്‍, നസ്ലെന്‍ എന്നിവര്‍ ഉണ്ടെന്നാണ് വിവരം. 

അതേസമയം, പ്രഖ്യാപനം വന്നതിന് പിന്നാലെ ചോദ്യങ്ങളുമായി മമ്മൂട്ടി ആരാധകര്‍ രംഗത്ത് എത്തിയിട്ടുണ്ട്. 'ബിലാല്‍ ഇല്ലെങ്കില്‍ അത് പറയണം', എന്നാണ് ഇവര്‍ പറയുന്നത്. ബിലാല്‍ ഇല്ലേ എന്നും ഇവര്‍ ചോദിക്കുന്നുണ്ട്. ‘ബിലാൽ ഇല്ലെങ്കിൽ ഇല്ല എന്ന് ഒരു പോസ്റ്റ്‌ ഇട്ടാൽ നന്നായിരിക്കും എന്തിനാണ് പ്രതീക്ഷ കൊടുക്കുന്നത്’ എന്നും കമന്‍റുകളുണ്ട്.

2012ല്‍ അമല്‍ നീരദിന്‍റെ സംവിധാനത്തില്‍ റിലീസ് ചെയ്ത ചിത്രമാണ് ബാച്ച്ലര്‍ പാര്‍ട്ടി. ഇന്ദ്രജിത്ത്, ആസിഫ് അലി, റഹ്‌മാൻ, കലാഭവൻ മണി, നിത്യ മേനോൻ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച ഈ ചിത്രത്തിൽ പൃഥ്വിരാജ് സുകുമാരൻ, രമ്യ നമ്പീശൻ, പത്മപ്രിയ എന്നിവർ അതിഥിതാരങ്ങളായി എത്തിയിരുന്നു. അമൽ നീരദ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അമൽ നീരദ്, വി. ജയസൂര്യ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചത്. സന്തോഷ് ഏച്ചിക്കാനം, ഉണ്ണി ആർ. എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ രചന നിർവ്വഹച്ചത്. രണ്ടാം ഭാഗവുമായി ബന്ധപ്പെട്ട കൂടുതല്‍ അപ്ഡേറ്റുകള്‍ വരും ദിവസങ്ങളില്‍ പുറത്തുവരും. 

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming