കുട്ടിക്കാലത്തെ ഫോട്ടോകള്‍ ഷെയര്‍ ചെയ്‍ത് നടി അനുഷ്‍ക ശര്‍മ്മ.
സിനിമയില്‍ നിന്ന് ഇടവേളയെടുക്കുന്നുണ്ടെങ്കിലും സാമൂഹ്യ മാധ്യമങ്ങളില്‍ സജീവമാണ് അനുഷ്‍ക ശര്‍മ്മ. ഭര്‍ത്താവും ടീം ഇന്ത്യയുടെ നായകനായ വിരാട് കോലിക്ക് ഒപ്പമുള്ള ഫോട്ടോകളും സ്വന്തം ഫോട്ടോകളും നിരന്തരം അനുഷ്‍ക ശര്‍മ്മ പങ്കുവയ്ക്കാറുണ്ട്. ചിത്രങ്ങളെല്ലാം ഓണ്‍ലൈനില്‍ വൈറലാകാറുമുണ്ട്. ഇപ്പോള്‍ ആരാധകര്‍ ആഘോഷമാക്കുന്നത് അനുഷ്‍ക ശര്‍മ്മയുടെ കുട്ടിക്കാലത്തെ ഫോട്ടോകളാണ്.
ചെറിയ പ്രായത്തിലുള്ള ഒരു ഫോട്ടോയാണ് ഏറ്റവും ഒടുവില്‍ ഷെയര്‍ ചെയ്‍തിരിക്കുന്നത്. അതിന് ഏറ്റവും ആദ്യം സ്‍നേഹം അറിയിച്ചിരിക്കുന്നതും വിരാട് കോലിയാണ്. മറ്റ് സിനിമാ താരങ്ങളും കമന്റുകളുമായി രംഗത്ത് എത്തിയിട്ടുണ്ട്. ലിറ്റില്‍ മി എന്ന അടിക്കുറിപ്പോടെ മറ്റൊരു കുട്ടിക്കാല ഫോട്ടോയും അനുഷ്‍ക ശര്‍മ്മ ഷെയര്‍ ചെയ്‍തിട്ടുണ്ട്.
