നടൻ പ്രഭാസും അനുഷ്‍ക ഷെട്ടിയും വിവാഹിതരാകുന്നുവെന്ന് വാര്‍ത്തകള്‍ വന്നിരുന്നു.

തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയങ്കരിയായ നായികമാരില്‍ ഒരാളാണ് അനുഷ്‍ക ഷെട്ടി. അനുഷ്‍ക ഷെട്ടിയും പ്രഭാസും പ്രണയത്തിലാണെന്ന് സിനിമാ മാധ്യമങ്ങളില്‍ പലപ്പോഴും വാര്‍ത്തകള്‍ വരാറുണ്ട്. ഇരുവരും വിവാഹിതിരാകാൻ പോകുന്നുവെന്നും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ തന്റെ ക്രഷ് ആരാണ് എന്ന് അനുഷ്‍ക വെളിപ്പെടുത്തിയതാണ് ഇപ്പോള്‍ ആരാധകര്‍ ചര്‍ച്ചയാക്കുന്നത്.

ഒരു ക്രിക്കറ്റ് താരമാണ് തന്റെ ക്രഷ് എന്നാണ് അനുഷ്‍ക വെളിപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യൻ ക്രിക്കറ്റ് താരം രാഹുല്‍ ദ്രാവിഡിനോട് തനിക്ക് ക്രഷ് ആയിരുന്നു എന്നാണ് അനുഷ്‍ക ഷെട്ടി ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരിക്കുന്നത് . രാഹുല്‍ ദ്രാവിഡിനോട് പ്രണയം തോന്നിയിരുന്നു എന്നാണ് അനുഷ്‍ക ഷെട്ടി പറയുന്നത്. ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളോട് ക്രഷ് തോന്നിയ കാര്യം അനുഷ്‍കയ്‍ക്ക് പുറമേ മുമ്പും മറ്റ് പല ചലച്ചിത്ര താരങ്ങളും വെളിപ്പെടുത്തിയിട്ടുണ്ട്.

മഹേഷ് ബാബു പി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അഭിനയിക്കുന്നുവെന്ന് അനുഷ്‍ക ഷെട്ടി കഴിഞ്ഞ വര്‍ഷം അവസാനം പ്രഖ്യാപിച്ചിരുന്നു. കോമഡിക്ക് പ്രാധാന്യം നല്‍കിയിട്ടുള്ള ചിത്രമായിരിക്കും ഇത് എന്നുമായിരുന്നു അന്ന് പുറത്തുവന്ന വാര്‍ത്തകള്‍. അനുഷ്‍ക ഷെട്ടി നായികയാകുന്ന പുതിയ ചിത്രം യുവി ക്രിയേഷൻസാണ് നിര്‍മിക്കുന്നത്. 'മിര്‍ച്ചി', 'ഭാഗമതീ' എന്നീ ചിത്രങ്ങളില്‍ ഇതിനു മുമ്പ് യുവി ക്രിയേഷൻസിന്റെ ബാനറില്‍ അനുഷ്‍ക ഷെട്ടി അഭിനയിച്ചിട്ടുണ്ട്.

അനുഷ്‍ക ഷെട്ടി നായികയായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം 'നിശബ്‍ദം' ആണ്. ഹേമന്ത് മധുകര്‍ ആണ് അനുഷ്‍കയുടെ ചിത്രം സംവിധാനം ചെയ്‍തത്. 'സാക്ഷി' എന്ന കഥാപാത്രത്തെ 'നിശബ്‍ദമെന്ന' ചിത്രത്തില്‍ അവതരിപ്പിച്ച അനുഷ്‍ക ഷെട്ടിക്ക് ഏറെ പ്രശംസയും ലഭിച്ചിരുന്നു. അനുഷ്‍ക ഷെട്ടിയുടെ കഥാപാത്രത്തിന് തന്നെയായിരുന്നു ചിത്രത്തില്‍ പ്രാധാന്യം.

Read More: 'ലവ് എഗെയ്ൻ', പ്രിയങ്കയുടെ ഹോളിവുഡ് ചിത്രത്തിന്റെ ട്രെയിലര്‍ പുറത്ത്