അനുഷ്‍ക ഷെട്ടിയും മാധവനുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.

വലിയൊരു തിരിച്ചുവരവിന് ഒരുങ്ങുകയാണ് അനുഷ്‍ക ഷെട്ടി. അനുഷ്‍ക ഷെട്ടിയും മാധവനും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രം 'നിശബ്‍ദം' പൂര്‍ത്തിയായി.

View post on Instagram

സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായതായി അനുഷ്‍ക ഷെട്ടി തന്നെയാണ് സാമൂഹ്യമാധ്യമത്തിലൂടെ അറിയിച്ചത്. ഒരു ത്രില്ലര്‍ ചിത്രമായിട്ടാണ് നിശ‍ബ്‍ദം ഒരുക്കിയിരിക്കുന്നത്. ഹേമന്ത് മധുകര്‍ ആണ് ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത്. കൊന വെങ്കട്, ഗോപി മോഹൻ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. യുഎസ്സില്‍ ആണ് ചിത്രം ഭുരിഭാഗവും ചിത്രീകരിച്ചത്. ഹോളിവുഡ് അഭിനേതാക്കളും ചിത്രത്തിലുണ്ടാകും.