ബാഹുബലിയിലെ നായിക ദേവസേനയെ പ്രേക്ഷകര്‍ മറന്നുകാണില്ല. അനുഷ്‍ക ഷെട്ടി അനശ്വരമാക്കിയ കഥാപാത്രം ബാഹുബലിയെ പോലെ തന്നെ പ്രേക്ഷകരുടെ മനംകവര്‍ന്നതാണ്. എന്നാല്‍ നടി അനുശ്രീ ഷെയര്‍ ചെയ്‍ത ഒരു ഫോട്ടോയാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോൾ ചര്‍ച്ചയാകുന്നത്. അതും ഒരു ദേവസേനയാണ്.


പുതിയ ചിത്രമായ സെയ്‍ഫിന്‍റെ ലൊക്കേഷനില്‍ നിന്നാണ് താരം  താനും ദേവസേനയായെന്ന് പറഞ്ഞ് അമ്പെയ്ത്ത് പരിശീലിക്കുന്ന ഫോട്ടോ പോസ്റ്റ് ചെയ്‍തിരിക്കുന്നത്.  സംവിധായകൻ  പ്രദീപും കൂടെയുണ്ട്.