മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് അനുശ്രീ. ആരാധകരോട് സംവദിക്കാനും വിശേഷങ്ങള്‍ പങ്കുവയ്‍ക്കാനും അനുശ്രീ സമയം കണ്ടെത്താറുണ്ട്. അനുശ്രീയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ അനുശ്രീയുടെ ഒരു ഫോട്ടോയ്‍ക്ക് ആരാധകൻ ഇട്ട മോശം കമന്റിന് രൂക്ഷമായി മറുപടി പറഞ്ഞിരിക്കുകയാണ് താരം. തന്റെ ഫോട്ടോഷൂട്ടിന് ആരാധകൻ പറഞ്ഞ കമന്റിനാണ് അനുശ്രീ മറുപടി പറഞ്ഞിരിക്കുന്നത്.

അനുശ്രീ ബോള്‍ഡ് ലുക്കിലുള്ള ഫോട്ടോ ഷൂട്ട് ഷെയര്‍ ചെയ്‍തിരുന്നു. തന്നെ തന്നെ വെല്ലുവിളിക്കാനും സ്ഥിരം സങ്കല്‍പങ്ങളെ തകര്‍ക്കാനുമുള്ള തന്റെ ശ്രമമാണ് ഫോട്ടോഷൂട്ട് പരമ്പര എന്നും അനുശ്രീ പറഞ്ഞിരുന്നു. ഫോട്ടോയ്‍ക്ക് കമന്റുകളുമായി ഒട്ടേറെ ആരാധകര്‍ രംഗത്ത് എത്തുകയും ചെയ്‍തിരുന്നു.  ഒരാള്‍ മോശം കമന്റും ഇട്ടു. സിനിമയില്‍ ചാൻസ് കിട്ടാത്തതുകൊണ്ടാണോ വസ്‍ത്രത്തിന്റെ നീളം കുറച്ചതെന്നായിരുന്നു കമന്റ്. കഷ്‍ടം എന്ന് മാത്രമാണ് പരിഹാസത്തോടെ അനുശ്രീയുടെ മറുപടി.