മലയാളത്തിന്റെ പ്രിയപ്പെട്ട താരമാണ് അനുശ്രീ. ചുരുങ്ങിയ കാലം കൊണ്ടുതന്നെ ശ്രദ്ധേയമായ വേഷങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയം നേടിയ നടി. അനുശ്രീയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ അനുശ്രീ ഷെയര്‍ ചെയ്‍ത ഒരു ഫോട്ടോയാണ് ആരാധകര്‍ ചര്‍ച്ചയാക്കുന്നത്. വീട്ടില്‍ മയില്‍ വന്നതിന്റെ ഫോട്ടോയാണ് അനുശ്രീ ഷെയര്‍ ചെയ്‍തിരിക്കുന്നത്.

മയില്‍വാഹനം. നിങ്ങളുടെ ഡിസൈനിലുള്ള ഞങ്ങളുടെ ബാല്‍ക്കണി ഗ്രില്‍ നോക്കാൻ വന്നതാണോയെന്ന് അനുശ്രീ ചോദിക്കുന്നു. ഒട്ടേറെ ആരാധകരും കമന്റുകളുമായി രംഗത്ത് എത്തിയിട്ടുണ്ട്. എങ്ങനെയുണ്ട്. വലിയ തരക്കേടില്ലാലോ അല്ലെയെന്നും അനുശ്രീ മയിലിനോട് ചോദിക്കുന്നുണ്ട്.