അൻവര്‍ റഷീദ് ആദ്യമായി സംവിധാനം ചെയ്യുന്ന തമിഴ് സിനിമയ്‍ക്ക് തിരക്കഥയെഴുതുന്നത് മിഥുൻ മാനുവല്‍ തോമസ്.

മലയാളത്തിന്റെ ഹിറ്റ് സിനിമക്കാരാണ് അൻവര്‍ റഷീദും മിഥുൻ മാനുവല്‍ തോമസും. ഇരുവരും ഒരു സിനിമയ്‍ക്ക് വേണ്ടി ഒന്നിക്കുന്നുവെന്നതാണ് പുതിയ വാര്‍ത്ത.

അൻവര്‍ റഷീദ് സംവിധാനം ചെയ്യുന്ന സിനിമയ്‍ക്ക് മിഥുൻ മാനുവല്‍ തോമസ് തിരക്കഥയെഴുതുകയാണ്. ഇക്കാര്യം മിഥുൻ മാനുവല്‍ തോമസ് തന്നെയാണ് അറിയിച്ചത്. തമിഴ് സിനിമയ്‍ക്ക് വേണ്ടിയാണ് ഇരുവരും ഒന്നിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. അര്‍ജുൻ ദാസ് ആണ് നായകൻ. കൂടുതല്‍ വിവരങ്ങള്‍ ഉടൻ അറിയിക്കുമെന്നും മിഥുൻ മാനുവല്‍ തോമസ് പറയുന്നു. ട്രാൻസ് ആയിരുന്നു അൻവര്‍ റഷീദ് ഏറ്റവും ഒടുവില്‍ സംവിധാനം ചെയ്‍ത ചിത്രം.