Asianet News MalayalamAsianet News Malayalam

'പ്രണവിന്‍റെ കരിയര്‍ ബെസ്റ്റ്, മസ്റ്റ് വാച്ച്'; 'ഹൃദയ'ത്തിന് പ്രശംസയുമായി അന്‍വര്‍ റഷീദ്

ഈ വെള്ളിയാഴ്ചയാണ് ചിത്രം തിയറ്ററുകളിലെത്തിയത്

anwar rashees praises hridayam movie pranav mohanlal vineeth sreenivasan
Author
Thiruvananthapuram, First Published Jan 25, 2022, 11:50 PM IST

വിനീത് ശ്രീനിവാസന്‍റെ (Vineeth Sreenivasan) സംവിധാനത്തില്‍ പ്രണവ് മോഹന്‍ലാല്‍ (Pranav mohanlal) നായകനായ 'ഹൃദയ'ത്തിന് (Hridayam) പ്രശംസയുമായി സംവിധായകന്‍ അന്‍വര്‍ റഷീദ് (Anwar Rasheed). ചിത്രം വിനീത് ഇതുവരെ ചെയ്‍തതില്‍ ഏറ്റവും മികച്ച സിനിമയാണെന്നും പ്രണവിന്‍റെ ഏറ്റവും മികച്ച പ്രകടനമാണെന്നും അന്‍വര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

"ഹൃദയം കൊണ്ടെഴുതുന്ന കവിത, പ്രണയാമൃതം അതിൻ ഭാഷ"- ശ്രീകുമാരൻ തമ്പി (സിനിമ - അക്ഷരത്തെറ്റ്). വിനീത് ശ്രീനിവാസന്‍റെ ഏറ്റവും മികച്ച സിനിമ! പ്രണവ് മോഹൻലാലിന്‍റെ കരിയർ ബെസ്റ്റ് പെർഫോമൻസ്! നട്ടെല്ലാവുന്ന സംഗീതം ഹെഷാം അബ്ദുൾ വഹാബ്!! തീയേറ്ററുകൾക്ക് മെറിലാന്റ് സിനിമാസിന്‍റെ കൊറോണക്കാലത്തെ സമ്മാനം.. ഹൃദയം!!! A MUST WATCH!!!", അന്‍വര്‍ റഷീദ് കുറിച്ചു.

ഏറെ ആരാധകരുള്ള സംവിധായകന്‍റെ പ്രശംസയെ ആവേശത്തോടെയാണ് പ്രണവ് ആരാധകര്‍ ഏറ്റെടുക്കുന്നത്. പ്രണവിനെ നായകനാക്കി ഒരു ചിത്രം ഒരുക്കണമെന്നും 'ഉസ്‍താദ് ഹോട്ടല്‍' പോലെ ഒരു ചിത്രം ഒരുക്കണമെന്നുമൊക്കെ കമന്‍റ് ബോക്സില്‍ അഭ്യര്‍ഥനകള്‍ നിറയുന്നുണ്ട്. ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവിലാണ് ഹൃദയം കഴിഞ്ഞ വെള്ളിയാഴ്ച തിയറ്ററുകളില്‍ എത്തിയത്. കൊവിഡ് കാലമായിരുന്നിട്ടും റിലീസ് തീയതി മാറ്റാതെ തിയറ്ററുകളില്‍ തന്നെ എത്തിക്കാനായിരുന്നു അണിയറക്കാരുടെ തീരുമാനം. വിനീത് ശ്രീനിവാസന്‍ തന്നെ തിരക്കഥയുമൊരുക്കിയിരിക്കുന്ന ചിത്രത്തിന്‍റെ നിര്‍മ്മാണം മെറിലാന്‍ഡ് സിനിമാസിന്‍റെ ബാനറില്‍ വിശാഖ് സുബ്രഹ്മണ്യമാണ്. ദര്‍ശന രാജേന്ദ്രനും കല്യാണി പ്രിയദര്‍ശനുമാണ് നായികമാര്‍. ഹിഷാം അബ്‍ദുള്‍ വഹാബ് സംഗീതം പകര്‍ന്ന 15 പാട്ടുകളും ചിത്രത്തിന്‍റെ ആകര്‍ഷണീയതയാണ്. അതേസമയം 2020ല്‍ പുറത്തിറങ്ങിയ 'ട്രാന്‍സ്' ആണ് അന്‍വര്‍ റഷീദിന്‍റെ സംവിധാനത്തിലെത്തിയ അവസാന ചിത്രം. 

Follow Us:
Download App:
  • android
  • ios