ചിത്രം ഉടൻ തിയേറ്ററുകളിൽ എത്തും. 

ക്രൈം ഡ്രാമ ത്രില്ലർ 'സീക്രട്ട് ഹോം' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്തിറങ്ങി. അഭയകുമാർ കെ ആണ് ചിത്രത്തിന്റെ സംവിധാനം. വിചാരണ തുടങ്ങാൻ പോകുന്ന കേസും അതുമായി ബന്ധപ്പെട്ട് നടക്കുന്ന സംഭവ വികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം എന്നാണ് ടീസറിലെ സൂചന. കേരളത്തിൽ നടന്ന ഒരു യഥാർഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. സന്തോഷ് ത്രിവിക്രമനാണ് ചിത്രത്തിൻ്റെ നിർമാണം. ചിത്രം ഉടൻ തിയേറ്ററുകളിൽ എത്തും. 

അനിൽ കുര്യൻ രചന നിർവഹിക്കുന്ന ചിത്രത്തിൽ ശിവദ, ചന്തുനാഥ്, അപർണ ദാസ്, അനു മോഹൻ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 'ഓരോ വീട്ടിലും രഹസ്യങ്ങളുണ്ട്' എന്ന ടാഗ് ലെെനുമായിട്ടാണ് ചിത്രം എത്തുന്നത്. അജയ് ഡേവിഡ് കാച്ചപ്പിള്ളിയാണ് ചിത്രത്തിൻ്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. 

2024ലെ ആദ്യ 50കോടി; നസ്ലിൻ എന്ന താരോദയം, എതിരാളികൾക്ക് മുന്നിൽ കട്ടയ്ക്ക് 'പ്രേമലു', ടിക്കറ്റ് വിൽപ്പന ഇങ്ങനെ

കോ-പ്രൊഡ്യൂസർ - വിജീഷ് ജോസ്, ലൈൻ പ്രൊഡ്യൂസർ - ഷിബു ജോബ്, എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ - അനീഷ് സി സലിം, എഡിറ്റർ - രാജേഷ് രാജേന്ദ്രൻ, മ്യൂസിക്ക് & ബാക്ക്ഗ്രൗണ്ട് സ്കോർ - ശങ്കർ ശർമ്മ, സൗണ്ട് ഡിസൈൻ - ചാൾസ്, പ്രൊഡക്ഷൻ ഡിസൈൻ - അനീഷ് ഗോപാൽ, ആർട്ട് ഡയറക്ടർ - നിഖിൽ ചാക്കോ കിഴക്കേത്തടത്തിൽ, മേക്കപ്പ് - മനു മോഹൻ, കോസ്റ്റ്യൂംസ് - സൂര്യ ശേഖർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ - പ്രശാന്ത് വി മേനോൻ, സുഹാസ് രാജേഷ്, പ്രൊഡക്ഷൻ കൺട്രോളർ - ഷബീർ മാലവട്ടത്ത്, ഫിനാൻസ് കൺട്രോളർ - അഗ്നിവേഷ്, ശരത്ത്, വി എഫ് എക്സ് - പ്രോമിസ് സ്റ്റുഡിയോസ്, സ്റ്റിൽസ് - ഫിറോഷ് കെ ജയാഷ്, പബ്ലിസിറ്റി ഡിസൈൻ - ആൻ്റണി സ്റ്റീഫൻ,ഡിജിറ്റൽ മാർക്കറ്റിംഗ് അനൂപ് സുന്ദരൻ, പി.ആർ.ഒ -ശബരി എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

Secret Home Teaser 4k | Sshivada | Aparna Das | Chandunadh | Anu Mohan | Abhayakumar K