തിരുവനന്തപുരം: ഫേസ്ബുക്കില്‍ അശ്ലീല കമന്‍റിട്ട ആള്‍ക്ക് ചുട്ട മറുപടി നല്‍കി നടി അപര്‍ണ നായര്‍. തന്‍റെ അഭ്യുദയകാംക്ഷികളുമായി ആശയവിനിമയം നടത്താൻ വേണ്ടിയാണ് ഫേസ്‌ബുക്ക് പേജ് കൊണ്ട് താന്‍ ആഗ്രഹിക്കുന്നതും ഉദ്ദേശിക്കുന്നതെന്നും അല്ലാതെ മറ്റൊരാളുടെ രതി വൈകൃതങ്ങൾ കമന്റുകളിലൂടെയും മെസേജുകളിലൂടെയും വരുന്നതിനെ പ്രോത്സാഹിപ്പിക്കുക എന്നതിനല്ലെന്നും അപര്‍ണ കുറിച്ചു.

അജിത് കുമാര്‍ എന്നയാള്‍ തന്‍റെ ചിത്രത്തിനിട്ട കമന്‍റിന്റെ സ്ക്രീന്‍ ഷോട്ട് ഉള്‍പ്പെടെയാണ് അപര്‍ണയുടെ ഫേസ്ബുക്ക് പോസ്റ്റ്. ഇത്തരം കമന്റുകളിലൂടെ നിങ്ങളുടെ ലൈംഗികമായ കാല്‍പ്പനിക ലോകത്തേക്ക് തന്നെ പ്രതിഷ്ഠിക്കാമെന്ന് കരുതിയെങ്കിൽ തെറ്റി. വികലമായ നീക്കത്തെ കണ്ടു മിണ്ടാതെ ഇരിക്കുമെന്ന് കരുതിയെങ്കിൽ നിങ്ങൾക്ക് വീണ്ടും തെറ്റിയെന്നും അപര്‍ണ പറഞ്ഞു. 

അപര്‍ണയുടെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

എന്റെ അഭ്യുതയകാംഷികളുമായി ആശയവിനിമയം നടത്താൻ വേണ്ടിയാണ് ഈയൊരു ഫേസ്‌ബുക്ക് പേജ് കൊണ്ട് ഞാൻ ആഗ്രഹിക്കുന്നതും ഉദ്ദേശിക്കുന്നതും, അല്ലാതെ മറ്റൊരാളുടെ രതി വൈകൃതങ്ങൾ കമന്റുകളിലൂടെയും മെസേജുകളിലൂടെയും വരുന്നതിനെ പ്രോത്സാഹിപ്പിക്കുക എന്നതല്ല.

ഇത്തരം കമന്റുകളിലൂടെ
നിങ്ങളുടെ ലൈംഗികമായ കാല്പനിക ലോകത്തേക്ക് എന്നെ പ്രതിഷ്ഠിക്കാമെന്നു കരുതിയെങ്കിൽ നിങ്ങൾക്ക് തെറ്റി, വികലമായ നീക്കത്തെ കണ്ടു ഞാൻ മിണ്ടാതെ ഇരിക്കും എന്ന് കരുതിയെങ്കിൽ നിങ്ങൾക്ക് വീണ്ടും തെറ്റി.

അജിത് കുമാർ,
നിങ്ങളുടെ പ്രൊഫൈലിലെ ഒരു ഫോട്ടോയിൽ സ്വന്തം മകളെ വാത്സല്യപൂർവ്വം ചേർത്തുനിർത്തിയിട്ടുള്ള നിങ്ങൾ മനസിലാക്കുക, ഹൃദയത്തോട് ചേർത്ത് പിടിച്ച ഒരച്ഛന്റെ മകളാണ് ഞാനും എന്നത്.

ഞാനിവിടെയുള്ളതിന് കാരണം എന്റെ തൊഴിലിന് വേണ്ടിയാണ്, 30 സെക്കന്റ് നീണ്ടു നിൽക്കുന്ന താത്കാലിക സംതൃപ്തിക്ക് വേണ്ടിയല്ല !

This page is a platform i use to interact with my wellwishes. Not for anyone to come n satisfy their sexual fantasies through such nasty comments.If you think im going to satisfy your sexual needs or ignore such comments then you took me wrong completely.Im not here to bear such disgusting behavior.
Dear Ajith kumar
You have a daughter growing up with you. You have held her tight to you in the picture. Like that im also a daughter to someone who still holds me tight to his heart. Keep that in mind before you do something like this. Im here to promote my work. Not to give you a '30 seconds pleasure'..!