തൊടുപുഴയായിരുന്നു പ്രധാന ലൊക്കേഷന്‍

സണ്ണി വെയ്‍നിനെ (Sunny Wayne) നായകനാക്കി മജു സംവിധാനം ചെയ്യുന്ന 'അപ്പന്‍' (Appan) എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പുറത്തെത്തി. ഒരു റബ്ബര്‍ ടാപ്പിംഗ് തൊഴിലാളിയുടെ വേഷത്തിലാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ സണ്ണി വെയ്‍ന്‍. കൊച്ചി ക്രൗൺ പ്ലാസ ഹോട്ടലില്‍ നടന്ന ചടങ്ങിലാണ് പോസ്റ്റര്‍ ലോഞ്ച് ചെയ്‍തത്. അലന്‍സിയര്‍ ആണ് ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ടൈനി ഹാന്‍സ്‍സ് പ്രൊഡക്ഷന്‍സ് സണ്ണി വെയ്‍ന്‍ പ്രൊഡക്ഷന്‍സുമായി ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ജോസ്‍കുട്ടി മഠത്തില്‍, രഞ്ജിത്ത് മണമ്പ്രക്കാട്ട് എന്നിവരാണ് ടൈനി ഹാന്‍ഡ്‍സിന്‍റെ സാരഥികള്‍, നേരത്തെ ജയസൂര്യ നായകനായ 'വെള്ളം' നിര്‍മ്മിച്ചത് ഈ ബാനര്‍ ആയിരുന്നു.

Add Asianetnews as a Preferred SourcegooglePreferred

നേരത്തെ സണ്ണി വെയ്‍ന്‍ തന്നെ നായകനായെത്തിയ 'ഫ്രഞ്ച് വിപ്ലവം' എന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറിയ ആളാണ് മജു. പുതിയ ചിത്രത്തിന്‍റെ തിരക്കഥ മജുവിനൊപ്പം ആര്‍ ജയകുമാറും ചേര്‍ന്നാണ് ഒരുക്കിയിരിക്കുന്നത്. അനന്യ, ഗ്രേസ് ആന്‍റണി, പോളി വത്സൻ, രാധിക രാധാകൃഷ്ണൻ, അനിൽ കെ ശിവറാം, വിജിലേഷ്, ഉണ്ണി രാജ, അഷ്റഫ്, ദ്രുപദ് കൃഷ്ണ എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്. കുടുംബ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷന്‍ തൊടുപുഴയായിരുന്നു. 50 ദിവസം കൊണ്ടാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. 

ഛായാഗ്രഹണം പപ്പു, വിനോദ് ഇല്ലമ്പള്ളി. എഡിറ്റിംഗ് കിരൺ ദാസ്, സംഗീതം ഡോൺ വിൻസെന്‍റ്, സിങ്ക് സൗണ്ട് ലെനിൻ വലപ്പാട്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ദീപു ജി പണിക്കർ, മേക്കപ്പ് റോണെക്സ് സേവ്യർ, ആർട്ട് കൃപേഷ് അയ്യപ്പൻകുട്ടി, വസ്ത്രാലങ്കാരം സുജിത്ത് മട്ടന്നൂർ, പ്രൊഡക്ഷൻ കൺട്രോളർ ദീപക് പരമേശ്വരൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് പ്രസാദ്, ലൊക്കേഷൻ മാനേജർ സുരേഷ്, സ്റ്റിൽസ് റിച്ചാർഡ്, ജോസ് തോമസ്, പിആർഒ മഞ്ജു ഗോപിനാഥ്.