മാസ്റ്റര്‍പീസ് പ്രൊജക്റ്റ് എന്നാണ് കമല്‍ഹാസനുമായുള്ള സിനിമയെ കുറിച്ച് റഹ്മാന്‍ പറയുന്നത്. 2000ത്തില്‍ പുറത്തിറങ്ങിയ 'തെന്നാലി' എന്ന ചിത്രത്തിനായാണ് ഇരുവരും അവസാനമായി ഒന്നിച്ചത്
19 വര്‍ഷത്തിന് ശേഷം കമല്‍ഹാസന്‍-എ.ആര്‍ റഹ്മാന്‍ ടീം വീണ്ടും ഒന്നിക്കുന്നു. 'തലൈവന്‍ ഇരുക്കിന്‍ട്രാന്‍' എന്ന സിനിമക്ക് വേണ്ടിയാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്. മാസ്റ്റര്‍പീസ് പ്രൊജക്റ്റ് എന്നാണ് കമല്‍ഹാസനുമായുള്ള സിനിമയെ കുറിച്ച് റഹ്മാന്‍ പറയുന്നത്. 2000ത്തില്‍ പുറത്തിറങ്ങിയ 'തെന്നാലി' എന്ന ചിത്രത്തിനായാണ് ഇരുവരും അവസാനമായി ഒന്നിച്ചത്. രാജ് കമൽ ഇന്റര്‍നാഷണലും-ലൈക പ്രൊഡക്ഷന്‍സും സംയുക്തമായി നിര്‍മ്മിക്കുന്ന ചിത്രത്തെപറ്റിയുള്ള കൂടുതൽ വിവരങ്ങൾ ഉടൻ പുറത്ത് വിടുമെന്ന് റഹ്മാൻ പറഞ്ഞു.
റഹ്മാന്റെ പങ്കാളിത്തം കൊണ്ട് ടീമിനെ ശക്തിപ്പെടുത്തിയതിന് നന്ദിയുണ്ടെന്ന് പറഞ്ഞ് കമല്‍ ഹാസനും രംഗത്തെത്തി. ചുരുക്കം പ്രൊജക്ടുകൾ മാത്രമെ ആരംഭിക്കുമ്പോൾ നല്ലതെന്ന് തോന്നിയിട്ടുള്ളു. തലൈവന്‍ ഇരുക്കിന്‍ട്രാന്‍ അത്തരത്തിലൊന്നാണെന്നും കമല്‍ഹാസന്‍ ട്വിറ്ററില്‍ കുറിച്ചു.
