അമ്മയെക്കുറിച്ച് നടി ആരതി സോജൻ.
നിരവധി സീരിയലുകളിലൂടെ ടെലിവിഷൻ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ താരമാണ് ആരതി സോജൻ. മഞ്ഞുരുകും കാലം, ഭാഗ്യജാതകം, പൂക്കാലം വരവായി, മനസിനക്കരെ തുടങ്ങിയ പരമ്പരകളിലൂടെ ശ്രദ്ധിക്കപ്പെട്ട ആരതി സ്റ്റാര്‍ മാജിക് ഷോയിലൂടെ യുവാക്കൾക്കൾക്കിടയിലും നിരവധി ആരാധകരെ നേടിയിട്ടുണ്ട്.

''ഒരു പെൺകുട്ടിയുടെ തെറ്റുകൾക്ക് ലോകം എളുപ്പത്തിൽ ‘അവളുടെ അമ്മയുടെ വളർത്തുദോഷം’ എന്ന് പറയും… പക്ഷേ ഒരിക്കലും ഒരു അമ്മയും തന്റെ മക്കൾ മോശമാവാൻ വേണ്ടി വളർത്തുന്നില്ല. ജീവിതത്തിൽ എല്ലാവരും കുറ്റം പറഞ്ഞാലും, വീഴ്ചകളിൽ നിന്ന് കൈപിടിച്ച് ഉയർത്താൻ അവസാനം കൂടെയുണ്ടാകുന്നത് അമ്മ മാത്രമാണ്. ഞാൻ ഞാനാണ്, എന്റെ സഹോദരങ്ങൾ അവർ തന്നെയാണ്… പക്ഷേ ഞങ്ങളെ എല്ലാം ഒരുപോലെ സ്നേഹിച്ച് ചേർത്ത് പിടിക്കുന്ന ഒരാൾ ഉണ്ടെങ്കിൽ അത് എന്റെ അമ്മയാണ്. എന്റെ ജീവിതത്തിൽ എനിക്ക് ഏറ്റവും വലിയ ശക്തിയും സുരക്ഷിതത്വവും എന്റെ അമ്മ തന്നെയാണ്. അമ്മയ്ക്കും എല്ലാ അമ്മമാർക്കും ഹൃദയം നിറഞ്ഞ മാതൃദിന ആശംസകൾ ...'', ആരതി സോജൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. നിരവധി ആരാധകർ ആരതിയുടെ പോസ്റ്റിനു താഴെ സ്നേഹം അറിയിച്ചെത്തുന്നുണ്ട്. ഇതിനിടെ ''ചേച്ചിയെ കാണിച്ച് അമ്മയാണെന്നു പറഞ്ഞു പറ്റിക്കുകയാണോ''? എന്നായിരുന്നു ആരാധകരിൽ ഒരാളുടെ ചോദ്യം.
സോഷ്യല്‍ മീഡിയയില്‍ വളരെയധികം സജീവമായ നടിയാണ് ആരതി. പൂക്കാലം വരവായി എന്ന പരമ്പരയിൽ നടി മൃദുലയുടെ ചേച്ചിയായി ചെയ്‍ത സപ്‍തതി എന്ന വേഷമാണ് ആരതിയെ മിനിസക്രീന്‍ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവളാക്കി മാറ്റിയത്. മഞ്ഞുരുകും കാലം പരമ്പരയിലെ രമ്യയായും ഭാഗ്യജാതകത്തിലെ മാധുരിയായുമൊക്കെ ഹൃദയത്തിലെ അക്ഷരയായുമൊക്കെ ആരതി പിന്നീട് ടെലിവിഷൻ രംഗത്തെ സജീവ സാന്നിധ്യമായി മാറി. ആരതി സോഷ്യൽ മീജിയയിൽ പങ്കുവെയ്ക്കുന്ന ചിത്രങ്ങളും ഫോട്ടോഷൂട്ടുകളും വളരെയധികം ശ്രദ്ധിപ്പെടാറുണ്ട്.
