മിഴ്നാട് മുൻ മുഖ്യമന്ത്രിയും നടിയുമായിരുന്ന ജയലളിതയുടെ ജീവിതം ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രമാണ് ‘തലൈവി’. ചിത്രത്തില്‍ ജയലളിതയായി അഭിയനയിക്കുന്നത് കങ്കണ റണൗത്ത് ആണ്. എംജിആറായി വേഷമിടുന്നത് അരവിന്ദ് സ്വാമിയും. ഇപ്പോഴിതാ എംജിആറിന്റെ ചരമവാർഷികത്തിൽ ചിത്രത്തിലെ തന്റെ  ലുക്ക് പുറത്തുവിട്ടിരിക്കുകയാണ് താരം.

‘പുരട്ച്ചി തലൈവർ എം‌ജി‌ആറിന്റെ വേഷം ചെയ്യുന്നത് ഒരു ബഹുമതി മാത്രമല്ല, വലിയ ഉത്തരവാദിത്തമാണ്. സംവിധായകൻ എ എൽ.വിജയ്‌ക്കും നിർമ്മാതാക്കൾക്കും ഞാൻ നന്ദി പറയുന്നു. ഞാൻ താഴ്‌മയോടെ ഈ ചിത്രങ്ങൾ‌ തലൈവറിന്റെ ഓർമ്മയ്ക്ക് മുന്നിൽ പങ്കുവയ്ക്കുന്നു‘ എന്ന കുറിപ്പോടെയാണ് അരവിന്ദ് ചിത്രങ്ങൾ ഷെയർ ചെയ്തിരിക്കുന്നത്.

‌നേരത്തെ ജയലളിതയുടെ ചരമവാർഷിക ദിനത്തിലും സിനിമയിൽ നിന്നുള്ള ചിത്രങ്ങൾ അണിയറ പ്രവർത്തകർ പങ്കുവെച്ചിരുന്നു. എഎല്‍ വിജയ്‌ സംവിധാനം ചെയ്യുന്ന ചിത്രം തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലായാണ് ഒരുക്കുന്നത്. ബാഹുബലി, മണികർണിക, ഭജ്‌രംഗി ഭായിജാന്‍ എന്നീ ചിത്രങ്ങളുടെ തിരക്കഥ ഒരുക്കിയ കെവി വിജയേന്ദ്ര പ്രസാദ് ആണ് തലൈവിയുടെയും തിരക്കഥ ഒരുക്കുന്നത്. 

വൈബ്രി, കർമ്മ മീഡിയ എന്നിവയുടെ ബാനറിൽ വിഷ്ണു വർധൻ ഇന്ദൂരി, ശൈലേഷ് ആർ സിങ് എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. നീരവ് ഷാ ഛായാഗ്രഹണവും ജിവി പ്രകാശ് സംഗീതവും നിർവ്വഹിക്കും. മദൻ കർകിയാണ് ഗാനങ്ങൾ ഒരുക്കുന്നത്. ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രമായ എംജിആറായി എത്തുന്നത്‌ അരവിന്ദ് സ്വാമിയാണ്.