മിനി സ്‍ക്രീനുകളിലൂടെ പ്രേക്ഷകരുടെ പ്രിയം നേടിയ നടിയാണ് അര്‍ച്ചന സുശീലൻ. വില്ലത്തിയായിട്ടാണ് തിളങ്ങിയതെങ്കിലും ശ്രദ്ധേയയാണ് അര്‍ച്ചന സുശീലൻ. അര്‍ച്ചന സുശീലന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ അര്‍ച്ചന സുശീലന്റെ കുട്ടിക്കാലത്തെ ഫോട്ടോയാണ് ആരാധകര്‍ ചര്‍ച്ചയാക്കുന്നത്. അര്‍ച്ചന സുശീലൻ തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. അര്‍ച്ചന സുശീലനെ പെട്ടെന്നങ്ങ് കണ്ടുപിടിക്കാൻ പറ്റാത്തതാണ് ഫോട്ടോ.

അര്‍ച്ചന സുശീലന്റെ അച്ഛന്റെ കുടുംബത്തിനൊപ്പമുള്ളതാണ് ഫോട്ടോ. കുറെ കുട്ടികള്‍ അര്‍ച്ചന സുശിലനൊപ്പമുണ്ട്. തന്നെ കണ്ടുപിടിക്കൂവെന്ന് ക്യാപ്ഷനായുള്ള ഫോട്ടോയ്‍ക്ക് ഒട്ടേറേ ആരാധകര്‍ കമന്റ് രേഖപ്പെടുത്തുന്നുണ്ട്. ചിലര്‍ കൃത്യമായിട്ട് അര്‍ച്ചന സുശീലനെ ചൂണ്ടിക്കാട്ടുന്നുമുണ്ട്. അര്‍ച്ചന സുശീലൻ അതിന് മറുപടി പറഞ്ഞിട്ടില്ല. എന്തായാലും അര്‍ച്ചന സുശീലന്റെ ഫോട്ടോ ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍.

ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെയും ശ്രദ്ധേയയാണ് അര്‍ച്ചന സുശീലൻ.

പുനര്‍ജന്മം എന്ന സീരിയലിലെ ഗ്ലോറി എന്ന കഥാപാത്രത്തിലൂടെ പ്രശസ്‍തയായ അര്‍ച്ചന സുശീലൻ ഒട്ടേറെ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.